Kollam Local

സ്വകാര്യബസ്സുകളുടെ അമിതവേഗത: അപകടം പതിവാകുന്നു

കണ്ണനല്ലൂര്‍: മുഖത്തല ഇഎസ്‌ഐ ജങ്ഷനും കണ്ണനല്ലൂരിനുമിടയില്‍ സ്വകാര്യ ബസ്സുകളുടെ അമിത വേഗത അപകടത്തിന് കാരണമാകുന്നു.

അമിത വേഗതയും അശ്രദ്ധയും മൂലം കഴിഞ്ഞ ദിവസം കുന്നുംപുറം സ്വദേശി ബസ്സില്‍ നിന്നും തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. കുന്നുംപുറം സ്വദേശി നജീം മന്‍സിലില്‍ നസീമ(45)യ്ക്കാണ് കഴിഞ്ഞ ദിവസം എംഇഎസ് ജങ്ഷനില്‍ വച്ച് അപകടം സംഭവിച്ചത്.
എംഇസ് സ്‌കൂളില്‍ പിടിഎ മീറ്റിങിന് വരുമ്പോള്‍ എംഇഎസ് സ്‌കൂള്‍ സ്‌റ്റോപ്പില്‍ ഇറക്കാന്‍ ആവശ്യപ്പെട്ടു. അമിത വേഗതയിലെത്തിയ ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കൊല്ലം-കണ്ണനല്ലൂര്‍ റൂട്ടില്‍ ഓടുന്ന മീനാക്ഷ എന്ന ബസ്സാണ് അപകടത്തിനിടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ നസീമയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം പോലിസ് കേസെടുത്തു. സംഭവത്തില്‍ എസ്ഡിപിഐ കുന്നുംപുറം ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it