Flash News

സ്വകാര്യബസുകളുടെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കം;പത്തനംതിയില്‍ ആറ് പേര്‍ക്ക് പരിക്ക്

സ്വകാര്യബസുകളുടെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കം;പത്തനംതിയില്‍ ആറ് പേര്‍ക്ക് പരിക്ക്
X


പത്തനംതിട്ട: സമയത്തെ ചൊല്ലി സ്വകാര്യ ബസിലെ ജീവനക്കാര്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലേക്ക് ഗുണ്ടകളെ കടത്തിവിട്ട് ആക്രമണം. സംഭവത്തില്‍ സ്റ്റാന്റ് ഏജന്റുമാര്‍, ബസിലെ ജീവനക്കാര്‍, യാത്രക്കാരുമടക്കം ആറോളം പേര്‍ക്ക് പരിക്ക്. സ്റ്റാന്റ് ഏജന്റുമാരായ പത്തനംതിട്ട ചിറ്റൂര്‍ എഎന്‍എം മന്‍സിലില്‍ നിയാസ്(32), സഹോദരന്‍ നിസാം(28), പത്തനംതിട്ട വെട്ടുപ്പുറം പാറയില്‍ പുത്തന്‍ വീട്ടില്‍ അമല്‍ഷാ(26), പത്തനംതിട്ട പേട്ട പുതുപറമ്പില്‍ തെക്കേതില്‍ വീട്ടില്‍ ജലീല്‍(28), ഓച്ചിറ-പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബിസ്്മി ബസിന്റെ ഡ്രൈവര്‍ നൂറനാട് നിഷാദ് മന്‍സിലില്‍ നിഷാദ്(32), കണ്ടക്ടര്‍, ഓച്ചിറ വലിയ കുളങ്ങര കളീയ്ക്കല്‍ പടീറ്റേതില്‍ നവാസ്(32), ഡോര്‍ ചെക്കര്‍ അടൂര്‍ ആനന്ദപ്പള്ളി പന്നിവിഴ അരുണ്‍ ഭവനില്‍ അരുണ്‍(29) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വടിവാള്‍ കൊണ്ട് വേട്ടറ്റും ജാക്കി ലിവറിന്റെ അടിയേറ്റും കല്ലേറിലും സാരമായി പരിക്കേറ്റ ഇവരെ യാത്രക്കാരും മറ്റ് ബസുകളിലെ ജീവനക്കാരും ചേര്‍ന്ന് അക്രമികളില്‍ നിന്നും മോചിപ്പിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജലീല്‍, നിയാസ്, നിസാം എന്നിവര്‍ക്ക് തലയ്ക്കും തോളിനും സാരമായി പരിക്കേറ്റു.
കഴിഞ്ഞ ഒരാഴ്ചയായി പത്തനംതിട്ട-ഓച്ചിറ റൂട്ടില്‍ ഓടുന്ന ബിസ്മി എന്ന ബസും കൊല്ലം-റാന്നി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുരഹര ട്രാവല്‍സുമായി സമയത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നതായി പറയുന്നു. 'ബിസ്്മി' ബസിന് മുന്നില്‍ 'മുരഹര' ഓടുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇത് സംബന്ധിച്ച് ഇരു ബസിലെയും ജീവനക്കാരും തമ്മില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പത്തനംതിട്ട നഗരസഭാ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ വീണ്ടും വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ ബിസ്്മി ബസിലെ ജീവനക്കാരെ മുരഹര ബസിലേക്ക് വലിച്ചു കയറ്റി വണ്ടി പുറത്തേക്ക് പോവാന്‍ ശ്രമിച്ചു. ബസിനുള്ളില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഇവരെ പിന്നീട്  സ്റ്റാന്റിലെ ഏജന്റുമാരും ഇതര ബസുകളിലെ ജീവനക്കാരും ചേര്‍ന്ന് ബസ് തടഞ്ഞു നിര്‍ത്തിയാണ് മോചിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ച് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നതിനിടയിലായിരുന്നു വൈകീട്ട് മുന്നോടെ കെഎല്‍-23 എ 9394 ഇന്നോവ കാര്‍, ഒരു സ്‌കോര്‍പ്പിയോ ജീപ്പ്, മുരഹരയുടെ ഉടമസ്ഥതയിലുള്ള റിസര്‍വ് ബസ് എന്നിവയിലായി 25 ഓളം ഗൂണ്ടകള്‍ വീണ്ടുമെത്തി അക്രമണം നടത്തിയത്. വടിവാളും ജാക്കി ലിവറും കല്ലുമായി പാഞ്ഞടുത്ത സംഘം എതിര്‍ചേരിയിലെ ബസ് ജീവനക്കാരെ ആക്രമിക്കുന്നതിനൊപ്പം തടസ്സം പിടിക്കാനെത്തിയ യാത്രക്കാരെയും ഏജന്റുമാരെയും ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. പകല്‍ സ്റ്റാന്റിനുള്ളില്‍ പോലിസിന്റെ സാന്നിധ്യം ഇല്ലാത്തതും അക്രമികള്‍ക്ക് തുണയായി. സ്റ്റാന്റില്‍ സമയത്തെ ചൊല്ലി സ്വകാര്യ ബസിലെ ജീവനക്കാര്‍ തമ്മിലുവുന്ന തര്‍ക്കം ചൂണ്ടിക്കാട്ടി പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷനും, പോലിസുകാരെ പകല്‍ ഡ്യൂട്ടിയ്ക്ക് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് ജില്ലാ പോലിസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. പത്തനംതിട്ട പോലിസ് മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.
Next Story

RELATED STORIES

Share it