Flash News

'സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി ഹാദിയയുടെ അവകാശവും ഉറപ്പാക്കുന്നു'

സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി ഹാദിയയുടെ അവകാശവും ഉറപ്പാക്കുന്നു
X



വ്യക്തിക്ക് സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്ന് അടുത്തിടെ സുപ്രീംകോടതിയുടെ വിധി ഹാദിയയുടെ അവകാശവും ഉറപ്പാക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയെന്ന നിലയില്‍ ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാനും ഹാദിയക്ക് അവകാശമുണ്ട്. അതേസമയം, കേസില്‍ കേരള ഹൈക്കോടതി നടത്തിയ വിധി സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മേല്‍ വലിയ തിരിച്ചടിയായേക്കുമെന്ന് തമിഴ്‌നാട്ടില്‍ സ്വകാര്യതാ വിഷയമുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്.

'ഒരു ഹേബിയസ് കോര്‍പസ് ഹരജിയില്‍ വ്യക്തിയുള്ള വിവാഹം റദ്ദാക്കുന്ന ചരിത്രം ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു വ്യക്തിക്ക് ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും വിവാഹം കഴിഞ്ഞ് ആ വ്യക്തി എന്തു ചെയ്യാനാണ് തയ്യാറെടുക്കുന്നത് എന്നത് അടിസ്ഥാനപ്പെടുത്തി കോടതികള്‍ക്ക് വിധി പുറപ്പെടുവിക്കാനാകില്ല. ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്'-വിരമിച്ച ജസ്റ്റിസ് ഹരിപരന്തമന്‍ പറഞ്ഞു. ഒന്‍പത് ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ച് ഇത് മൗലികാവകാശമാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വിധിപ്രസ്താവത്തില്‍ അതിന്റെ സൂചന നല്‍കുന്നുണ്ട്. ഹാദിയ കേസില്‍ സുപ്രീംകോടതി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വനിതകളുടെ സ്വകാര്യതയ്ക്കും ജീവിക്കാനുമുള്ള അവകാശള്‍ക്കും സുപ്രീംകോടതി വിധി നിര്‍ണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹാദിയ കേസ് ഉപയോഗിച്ച് കോടതിയുടെ വിധിന്യായത്തിന് വര്‍ഗീയ നിറം നല്‍കി വലതുപക്ഷ ശക്തികള്‍ മറ്റൊരു സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് പ്രശസ്ത സ്ത്രീപക്ഷ വാദി വി ഗീത അഭിപ്രായപ്പെട്ടു. തനിക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ ഒരു യുവതിക്ക് അവകാശമുണ്ടെന്ന കാര്യം പരിഗണിക്കാതെയുള്ള കോടതി വിധി പ്രശ്‌നം നിറഞ്ഞതാണെന്നും അവര്‍ പറഞ്ഞു. എളുപ്പത്തില്‍ വഴിതെറ്റാവുന്നതാണ് ഹാദിയയുടെ പ്രായമെന്നാണ് കോടതി പറഞ്ഞത്. എങ്ങനെയാണ് അവളുടെ പ്രായം പ്രലോഭനങ്ങളില്‍ വീണു പോവുന്നതാവുന്നത്? അവള്‍ക്ക് 24 വയസ്സായി. അവള്‍ക്കെന്താണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള കഴിവും അവള്‍ക്കുണ്ട്. അവര്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it