സ്ലോവാക്യ: കുടിയേറ്റ വിരുദ്ധന്‍ റോബര്‍ട്ട് ഫികോ വീണ്ടും പ്രധാനമന്ത്രി ആയേക്കും

ബ്രാട്ടിസ്ലാവ: കുടിയേറ്റ വിരുദ്ധ പരാമര്‍ശത്തിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ തന്നെ മൂന്നാം തവണയും തുടരാന്‍ സാധ്യത. തിരഞ്ഞെടുപ്പുസമയത്തെ തന്റെ കുടിയേറ്റ വിരുദ്ധ പ്രസംഗങ്ങളാണ് ഫികോയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള രാജ്യത്തേക്ക് ഒരൊറ്റ മുസ്‌ലിം കുടിയേറ്റക്കാരനെയും പ്രവേശിക്കാനനുവദിക്കില്ലെന്ന ഫികോയുടെ പ്രസ്താവന വിവാദമായിരുന്നു.   ദേശസുരക്ഷയെ ചൊല്ലിയാണ് താനിത് പറയുന്നതെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.
പോളിഷ്, ചെക്ക് റിപബ്ലിക്, ഹംഗേറിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുടെ തുടര്‍ച്ചയായാണ് ഫികോയുടെയും പ്രസ്താവന ഉണ്ടായത്. നിരവധി പ്രശ്‌നങ്ങളെത്തുടര്‍ന്ന് പ്രതിഷേധം നേരിടുന്ന തന്റെ സര്‍ക്കാരിന് വിദ്യാര്‍ഥികളുടെയും മറ്റും പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഫികോയുടെ പ്രസ്താവനകളെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
Next Story

RELATED STORIES

Share it