സ്ലൊവാനിയന്‍ തിരഞ്ഞെടുപ്പ്: കുടിയേറ്റ വിരുദ്ധ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടമായി

ബ്രാട്ടിസ്ലാവ: സ്ലൊവാനിയയില്‍ പൊതു തിരഞ്ഞെടുപ്പ് ഫലം ഏറക്കുറേ പുറത്തുവന്നപ്പോള്‍ ഇടതുപക്ഷ ദേശീയ വാദിയായ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി.
മൂന്നാം തവണ അധികാരത്തില്‍ തിരിച്ചെത്താന്‍ ഫികോയ്ക്ക് സഖ്യകക്ഷികളെ തേടേണ്ടിവരും. തീവ്രവലതുപക്ഷ കക്ഷിയുള്‍പ്പെടെയുള്ളവര്‍ വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഫികോയ്ക്ക് വെല്ലുവിളിയാവും. കുടിയേറ്റ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനാണ് ഫികോ.
ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ സ്ലൊവാനിയയിലേക്ക് ഒരു മുസ്‌ലിം അഭയാര്‍ഥിയെ പോലും സ്വീകരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പോളണ്ട്, ചെക്ക് റിപബ്ലിക്, ഹംഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെയായിരുന്നു ഫികോയുടെ പ്രസ്താവന.
Next Story

RELATED STORIES

Share it