kannur local

സ്ലാബുകള്‍ തകര്‍ന്നു; ഇരിട്ടിയിലും പയഞ്ചേരിയിലും കാല്‍നടയാത്രക്കാര്‍ ഭീതിയില്‍

ഇരിട്ടി: നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നു. കാല്‍നടയാത്രക്കാര്‍ ഭീതിയില്‍. പയഞ്ചേരി മുക്കിലെ നടപ്പാതയില്‍ ഇരിട്ടി-പേരാവൂര്‍ റോഡ് നവീകരണ ഘട്ടത്തില്‍ പണിത ഡ്രൈനേജ് സ്ലാബുകളാണ് തകര്‍ന്നിട്ടുള്ളത്. കെഎസ്ടിപി നിര്‍മിച്ച സ്ലാബുകളാണിത്.
ബസ്‌സ്റ്റോപിന് സമീപമുള്ള സ്ലാബുകളാണ് തകര്‍ന്നവയില്‍ ഏറെയും. ഇത് മൂലം ബസ്സിറങ്ങുന്ന യാത്രക്കാര്‍ ശ്രദ്ധ തെറ്റിയാല്‍ കുഴിയില്‍ വീഴാനുള്ള സാധ്യതയേറി. തിരക്കേറിയ ഇരിട്ടി-പേരാവൂര്‍ റോഡില്‍ കൂടി നടന്നു പോവുമ്പോള്‍ വിഷമമുള്ളതിനാല്‍ കാല്‍നട യാത്രക്കാര്‍ നടപ്പാത വഴിയാണ് നടന്നു പോവാറുള്ളത്.
ഇരിട്ടി ടൗണിലെ നടപ്പാതയിലെ തകര്‍ന്ന സ്ലാബുകളും കാല്‍ നട യാത്രക്കാര്‍ക്കാണു ഭീഷണിയുയര്‍ത്തുന്നത്. ഇരിട്ടി കാനറ ബാങ്കിന് സമീപത്തെ നടപ്പാതയിലെ സ്ലാബുകളാണ് തകര്‍ന്നു കിടക്കുന്നത്. തകര്‍ന്ന സ്ലാബിനു ചുറ്റും ചെങ്കല്‍ വച്ചിരിക്കയാണ്. സ്ലാബ് പൊട്ടിയതിനു പുറമെ കല്ല് കൂടി വച്ചത് കാല്‍നട യാത്രക്കാര്‍ക്ക് ഇരട്ടിദുരിതമായി. ഭാരം കയറ്റിയ വാഹനം കയറുന്നതാണ് സ്ലാബ് തകരാന്‍ കാരണമെന്നാണു യാത്രക്കാരുടെ പരാതി. തകര്‍ന്ന സ്ലാബ് മാറ്റി കാല്‍നട യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it