thiruvananthapuram local

സ്റ്റേറ്റ് ഡയറി ലാബിന് ഐഎസ്ഒ അക്രഡിറ്റേഷന്‍ ലഭിച്ചു

തിരുവനന്തപുരം: പട്ടത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ സ്റ്റേറ്റ് ഡയറി ലാബിന് അന്താരാഷ്ട്ര ഗുണനിലവാരമായ IS/ISO/IEC 17025:2005 പ്രകാരമുളള നാഷനല്‍ അക്രഡിറ്റേഷന്‍ ഫോര്‍ ടെസ്റ്റിങ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ് അക്രഡിറ്റേഷന്‍ ലഭിച്ചു.
പാലും പാലുല്‍പ്പന്നങ്ങളും പരിശോധിക്കുന്നതിന് എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ ലാബാണിത്.
ലാബില്‍ പാല്‍, പാലുല്‍പ്പന്നങ്ങള്‍ വെള്ളം, കാലിത്തീറ്റ എന്നിവയുടെ രാസ-അണു ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ കാലിത്തീറ്റയില്‍ ചേര്‍ത്ത് വിതരണം ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനുവേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കാലിത്തീറ്റയിലെ ജലാംശം, കൊഴുപ്പ്, മാംസ്യം, നാരുകള്‍, യൂറിയ, ആസിഡില്‍ ലയിക്കുന്ന ലവണങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള സംവിധാനവും പാല്‍, പാലുല്‍പ്പന്നങ്ങള്‍, വെള്ളം എന്നിവയുടെ രാസപരമായ ഗുണം പരിശോധിക്കുന്നതിനു പുറമേ ഇ-കോളി തുടങ്ങിയ രോഗാണുക്കളുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിനും കട 10500 പ്രകാരം കുടിവെള്ളത്തിന് അനുവദനീയമായ ഗുണനിലവാരം പ്രത്യേകിച്ചും മൈക്രോ ബൈയോളജിക്കല്‍ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും ലാബില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it