Kerala

സ്റ്റേറ്റ് കാര്‍ 13 സ്വീകരിക്കാന്‍ തയ്യാറായി തോമസ് ഐസക്കും സുനില്‍കുമാറും

സ്റ്റേറ്റ് കാര്‍ 13 സ്വീകരിക്കാന്‍ തയ്യാറായി  തോമസ് ഐസക്കും സുനില്‍കുമാറും
X
Thomas-Isaac-vs-sunil-kumar

തിരുവനന്തപുരം: വിവാദമായ 13ാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് മന്ത്രിമാരായ തോമസ് ഐസകും വി എസ് സുനില്‍കുമാറും. ആര്‍ക്കും വേണ്ടാത്ത 13ാം നമ്പര്‍ തനിക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഐസക്ക് ടൂറിസം വകുപ്പിനു കത്തു നല്‍കി. 10ാം നമ്പരാണ് ഐസക്കിന് അനുവദിച്ചത്.  രണ്ടുദിവസത്തിനകം 13ാം നമ്പര്‍ കാര്‍ ധനമന്ത്രിയുടെ പക്കലെത്തും. അശുഭകരമെന്ന് വിശ്വസിക്കപ്പെടുന്ന 13ാം നമ്പര്‍ കാര്‍ ആരും സ്വീകരിക്കാതിരുന്നത് വിവാദമായിരുന്നു. 13 ദൗര്‍ഭാഗ്യനമ്പരാണെന്ന പ്രചാരമുള്ളതിനാല്‍ കഴിഞ്ഞ സര്‍ക്കാരിലും മന്ത്രിമാര്‍ ആ നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നില്ല. ഇത്തവണയും മന്ത്രിമാര്‍ക്കാര്‍ക്കും 13 നല്‍കിയിരുന്നില്ല. എല്‍ഡിഎഫ് മന്ത്രിമാര്‍ ഇത് ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മന്ത്രിമാര്‍ അറിയിച്ചത്. മന്ത്രിമാര്‍ വാഴില്ലെന്ന വിശ്വസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും തോമസ് ഐസക്കിനാണ് നല്‍കിയത്. 13ാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ തന്നാല്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാറും വ്യക്തമാക്കി. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ 13ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത് അന്ധവിശ്വാസം മൂലമല്ലേ എന്ന ചോദ്യത്തിനു തനിക്കു കിട്ടിയത് 12 ആണ്, 13 തന്നാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it