malappuram local

സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണം: എസ്ഡിപിഐ

തിരൂര്‍: അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട സ്‌റ്റേഡിയം രാഷ്ട്രീയ കിടമത്സരത്തിന്റെ ഭാഗമാക്കി ദീര്‍ഘകാലം പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് നീതീകരിക്കാന്‍ കഴിയാത്തതാണെന്നും ഉടന്‍ തന്നെ സ്റ്റേഡിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്നും എസ്ഡിപിഐ തിരൂര്‍ മുനിസിപ്പല്‍ പ്രതിനിധി സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ പ്രസിഡന്റ് പി ഇബ്രാഹിം അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പുത്തനത്താണി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സി പി മുഹമ്മദലി (പ്രസിഡന്റ്), പി ഇബ്രാഹിം, ഇ യഹ്‌യ (വൈസ് പ്രസിഡന്റുമാര്‍), എ പി അനസ് (സെക്രട്ടറി), കെ സലീം, എ ഹംസഹാജി, പി അഷ്‌റഫ് (ജോ.സെക്രട്ടറിമാര്‍), കെ ഹസൈനാര്‍ (ഖജാഞ്ചി), മണ്ഡലം കമ്മിറ്റി കൗണ്‍സിലര്‍മാരായി എ പി ഹംസ, കെ പി യൂസുഫ് എന്നിവരെയും തിരഞ്ഞെടുത്തു. സി പി മുഹമ്മദലി, എ പി അനസ് സംസാരിച്ചു.
Next Story

RELATED STORIES

Share it