kasaragod local

സ്റ്റീഫന്‍ ഹോക്കിങിനെ ചികില്‍സിച്ച സംഘത്തില്‍ തൃക്കരിപ്പൂര്‍ സ്വദേശിയും

തൃക്കരിപ്പൂര്‍: കഴിഞ്ഞ ദി വസം അന്തരിച്ച വ്യഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങിനെ ചികില്‍സിച്ച മെഡിക്കല്‍ ടീമില്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പര്‍ സ്വദേശിയും.
തങ്കയത്തെ ഡോക്ടര്‍ സീതിരകത്ത് ഫവാസിനാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത്. അപൂര്‍വമായ മോട്ടോര്‍ ന്യൂറോസിസ് എന്ന രോഗം ബാധിച്ച് ശരീരം തളര്‍ന്ന ഹോക്കിങിനെ ലണ്ടനിലെ കേംബ്രിഡ്ജ് ആശുപത്രിയിലാണ് ഫവാസ് ലോകപ്രശസ്ത ശാസ്ത്രജ്ഞന് വൈദ്യ സേവനം നല്‍കിയത്. ചികില്‍സയ്ക്കിടെ അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപോര്‍ട്ട് പരിശോധിച്ച് ആവശ്യമായ ചികില്‍സാ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറായി സേവനമനുഷ്ടിക്കുന്ന ഫവാസ് തേജസിനോട് പറഞ്ഞു.
ചക്രക്കസേരയിലിരുന്ന് ലോകത്തെ അത്ഭുതപ്പെടുത്തിയ ശാസ്ത്ര വിസ്മയത്തിന് ചികില്‍സ നല്‍കാന്‍ നിയോഗിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
കര്‍ണാടകയിലെ ബീജാപൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം വിദേശത്ത് ഉപരിപഠനം പൂര്‍ത്തിയാക്കിയ ഡോ. ഫവാസ് ഇപ്പോള്‍ ലണ്ടനിലെ അറിയപ്പെടുന്ന ന്യൂറോ വിദഗ്ധനാണ്. തൃക്കരിപ്പൂര്‍ തങ്കയം സീതിരകത്ത് വീട്ടില്‍ മഹമൂദ്-ഫാത്തിമത്ത് സുഹ്‌റ ദമ്പതികളുടെ മകനായ ഫവാസ് പത്ത് വര്‍ഷത്തോളമായി ലണ്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ടിച്ചുവരികയാണ്. രണ്ട് വര്‍ഷത്തിലധികമായി ഹോക്കിങിന്റെ പ്രത്യേക മെഡിക്കല്‍ ടീമില്‍ അംഗമായിരുന്നു ഇദ്ദേഹം.
Next Story

RELATED STORIES

Share it