Flash News

സ്റ്റിയറിങ് തകരാറുള്ള കൊലയാളിക്കപ്പല്‍ മുന്‍പും അപകടമുണ്ടാക്കി ? ഡീഫ്് ളാഗ് ചെയ്യപ്പെട്ടതെന്ന് സംശയം

സ്റ്റിയറിങ് തകരാറുള്ള കൊലയാളിക്കപ്പല്‍ മുന്‍പും അപകടമുണ്ടാക്കി ? ഡീഫ്് ളാഗ് ചെയ്യപ്പെട്ടതെന്ന് സംശയം
X


കൊച്ചി : പുതുവൈപ്പിനിനടുത്ത് ബോട്ടിലിടിച്ച് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ കപ്പല്‍ ഡീക്കമ്മീഷന്‍ ചെയ്യപ്പെട്ടതാണെന്ന് സംശയമുയരുന്നു.
ആംബര്‍ എല്‍ എന്ന കപ്പല്‍ സുരക്ഷാ വീഴ്ചകളുടെ പേരില്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് മുന്‍പ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നും കപ്പല്‍ ഡീഫ്് ളാഗ് ചെയ്യപ്പെട്ടതാണെന്നും വിവരം ലഭിച്ചതായി എഡിജിപി ടോമിന്‍ തച്ചങ്കരി വെളിപ്പെടുത്തി. ഇതേ കപ്പല്‍ ഇതിനു മുന്‍പും അപകടമുണ്ടാക്കിയതായാണ് സൂചന.
ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് അമേരിക്കയിലെ പോര്‍ട്ട് ലാന്റില്‍ വെച്ച് കപ്പല്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നും കപ്പലിന്റെ നിയന്ത്രണസംവിധാനത്തിന് തകരാറുളളതായി കണ്ടെത്തിയിരുന്നുവെന്നുമാണ് ലഭ്യമായ വിവരം. കപ്പല്‍ ഡികമ്മീഷന്‍ ചെയ്യപ്പെട്ടതാണെന്ന സംശയമാണ് ഇതോടെ ഉയരുന്നത്. ലഭിച്ച വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് എഡിജിപി അറിയിച്ചു.
പുലര്‍ച്ചെ രണ്ടരയോടെ പുതുവൈപ്പിനില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത് . സംഭവത്തില്‍ രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. കുളച്ചല്‍ സ്വദേശി തമ്പിദുരൈ, അസം സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്. അസം സ്വദേശി മോഡി എന്നയാളെയാണ് കാണാതായത്.
മത്സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു.
14 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ രക്ഷപ്പെട്ടു. പനാമ രജിസ്‌ട്രേഷനിലുള്ള ആംബര്‍ എന്ന കപ്പലാണ് ബോട്ടില്‍ ഇടിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡും നേവിയും കപ്പല്‍ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവരും.
അപകടത്തില്‍പെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ കപ്പല്‍ കടന്നുകളയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ഈ സമയം സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്.
Next Story

RELATED STORIES

Share it