സ്റ്റാലിന്റെ കാല്‍ക്കല്‍ വീഴരുത്; ഹാരവും പാടില്ല: ഡിഎംകെ

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്്റ്റാലിന്റെ കാല്‍തൊട്ടു വന്ദിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദേശം. പകരം സ്‌നേഹപൂര്‍വം വണക്കം എന്നു പറഞ്ഞാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. പ്രവര്‍ത്തകര്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് കാല്‍തൊട്ട് അടിമത്തം പ്രകടിപ്പിക്കുന്നത് ഒഴിവാക്കണം. അപ്രകാരം ചെയ്യുന്നത് സ്വാഭിമാന ആശയങ്ങള്‍ക്ക് എതിരാണ്. നല്ല രാഷ്ട്രീയസംസ്‌കാരം ദത്തെടുക്കാന്‍ പാര്‍ട്ടി അണികള്‍ സഹകരിക്കണം. ഉത്തരവാദിത്തം, അന്തസ്സ്, അച്ചടക്കം എന്നിവയുടെ തത്ത്വങ്ങള്‍ക്ക് നമുക്കു കാവല്‍ നില്‍ക്കാം- ഡിഎംകെ കാര്യാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സ്റ്റാലിനെ ഹാരമോ പൊന്നാടയോ അണിയിക്കാന്‍ പാടില്ല. പകരം പുസ്തകം നല്‍കാമെന്നും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. ദ്രാവിഡപ്രസ്ഥാനം വളര്‍ത്തിയെടുത്ത സ്വാഭിമാനം, അന്തസ്സ്, യുക്തിവാദം തുടങ്ങിയ ആശയങ്ങള്‍ കാല്‍തൊട്ടു വന്ദിക്കുന്നത് ഒഴിവാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it