സ്റ്റാര്‍ വാര്‍സില്‍ ശബ്ദംനല്‍കിയ എറിക് ബൗവേഴ്‌സ്‌ഫെല്‍ഡ് അന്തരിച്ചു

വാഷിങ്ടണ്‍: സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ചലച്ചിത്രങ്ങളില്‍ അക്ബര്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിയ എറിക് ബൗവേഴ്‌സ്‌ഫെല്‍ഡ് (93) അന്തരിച്ചു. റേഡിയോ നാടകപ്രവര്‍ത്തകനെന്ന നിലയില്‍ 50ലധികം വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ബൗവേഴ്‌സ്‌ഫെല്‍ഡ് സ്റ്റാര്‍വാര്‍സ് പരമ്പരയിലെ ഏഴു ചിത്രങ്ങള്‍ക്ക് ശബ്ദംനല്‍കിയിട്ടുണ്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കാലഫോര്‍ണിയയിലെ ബെര്‍ക്‌ലീയിലുള്ള വീട്ടില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1963 മുതല്‍ ബെര്‍ക്‌ലീയിലെ കെപിഎഫ്എ റേഡിയോ നിലയത്തില്‍ നാടക, സാഹിത്യ വിഭാഗങ്ങളുടെ ഡയറക്ടറായിരുന്നു. 1983ലാണ് ആദ്യമായി സ്റ്റാര്‍വാര്‍സ് കഥാപാത്രത്തിന് ശബ്ദം നല്‍കിയത്.
Next Story

RELATED STORIES

Share it