kasaragod local

സ്റ്റാര്‍ട്ടപ്പ് മിഷന്‍ ജില്ലയിലും; ഉദ്ഘാടനം നാളെ

കാസര്‍കോട്: സംരഭകര്‍കര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ജില്ലയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെ ന്റര്‍ നാളെ ഉച്ചയ്ക്ക് 12ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകള്‍ക്കുശേഷം ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്റെ നാലാമത്തെ സെന്ററാണിത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് സെന്റര്‍ ആരംഭിക്കുന്നത്. ഇതാദ്യമായാണ് ഒരു തദ്ദേശസ്വയംഭരണസ്ഥാപനവുമായി സഹകരിച്ച് ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. ഇതോടെ ജില്ലയില്‍ യുവാക്കള്‍ക്ക് സംരഭകമേഖലയിലെ തങ്ങളുടെ നൂതന ആശയങ്ങള്‍ പരീക്ഷിക്കാന്‍ ആവശ്യമായ സാമ്പത്തികസാങ്കേതികസഹായങ്ങള്‍ ലഭ്യമാകും. കൂടാതെ ഓഫിസ് സൗകര്യം ആവശ്യമുള്ളവര്‍ക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ജില്ലാ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. താല്‍പര്യമുള്ള സംരഭകര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ംംം. േെമൃൗേുാശശൈീി.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിദഗ്ധ കമ്മിറ്റി അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിക്ഷേപസഹായം, ക്ലൗഡ് സര്‍വീസ്, സാങ്കേതികസഹായം, വിദഗ്ധരുടെ ഉപദേശനിര്‍ദേശങ്ങള്‍ എന്നിവ സൗജന്യമായി നല്‍കും. ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ടാറ്റ കണ്‍സല്‍ട്ടന്‍സി സെന്ററിന്റെ ഇന്നോവേഷന്‍ ലാബിന്റെ നേതൃത്വത്തില്‍ റോബോര്‍ട്ട് എക്‌സ്‌പോയും പരിശീലനവും നടത്തും. സാമ്പത്തികസാങ്കേതിക വിദഗ്ധരുടെ ക്ലാസുകളും നടക്കും. ജപ്പാനില്‍ നടന്ന അഞ്ചാമത്തെ ബിറ്റ് സമ്മിറ്റില്‍ മികച്ച കംപ്യൂട്ടര്‍ ഗെയിം ആയി തിരഞ്ഞെടുക്കപ്പെട്ട അസുര ഗെയിം നിര്‍മിച്ച ഓര്‍ഗേ ഹെഡ് സ്റ്റുഡിയോ സഹസ്ഥാപകനും കാസര്‍കോട് സ്വദേശിയുമായ സൈനുദ്ദീന്‍ ഫഹദ് പൊതുജനങ്ങളുമായി സംവദിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത്‌സെക്രട്ടറി പി നന്ദകുമാര്‍, എസ് വരുണ്‍, സയ്യിദ് സവാദ്, എം എം ഷംനാദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it