kannur local

സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നുമായി പിടിയില്‍



കണ്ണൂര്‍: മാരകശേഷിയുള്ള മയക്കുമരുന്ന് ഇനത്തില്‍പെട്ട എല്‍എസ്ഡി സ്ട്രിപ്പുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കുഞ്ഞിമംഗലം കൊവ്വപ്പുറത്ത് എടിപി ഷക്കീല്‍ നിയാസി(22)നെയാണ് ലൈസല്‍ ജിക്ക് ആസിഡ് ഡൈത ലാമയിഡ്(എല്‍എസ്ഡി) സ്ട്രിപ്പുമായി കണ്ണൂര്‍ എക്‌സൈസ് സിഐ ടി രാഗേഷിന്റെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരി എക്‌സൈസ് സംഘം അറസ്റ്റ് ചെയതത്. എല്‍എസ്ഡി സ്റ്റാമ്പ് രുപത്തിലുള്ള ഇത്തരം മയക്കുമരുന്നുകള്‍ നാവില്‍ വച്ചാല്‍ തന്നെ ലഹരി ലഭിക്കും. ഒരു ദിവസത്തിലേറെ ലഹരി ലഭിക്കുന്ന ഇവയ്ക്ക് അര സെന്റീമീറ്റര്‍ നീളവും വീതിയുമാണുള്ളത്. നക്ഷത്ര ഹോട്ടലുകളിലും ക്ലബ്ബുകളിലും മറ്റും ഡാന്‍സ് പാര്‍ട്ടികളിലും മറ്റുമാണ് ഇത്തരം ലഹരി മരുന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നത്.ഒരെണ്ണത്തിന് 2000രൂപയോളം വിലവരും. ഷക്കീല്‍ നിയാസിന്റെ കൈയില്‍ നിന്നു രണ്ട് സ്ട്രിപ്പ് എല്‍എസ്ഡി യാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it