സ്റ്റാമ്പുകളില്‍ നിന്ന് ഇന്ദിരയും രാജീവ്ഗാന്ധിയും പടിയിറങ്ങുന്നു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും ചിത്രങ്ങളുള്ള തപാല്‍ സ്റ്റാമ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ ഭരണസമയത്ത്, 2008ല്‍ 'ആധുനിക ഇന്ത്യയുടെ ശില്‍പ്പികള്‍' എന്ന പരമ്പരയില്‍പ്പെടുത്തി തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പുകളാണ് എന്‍.ഡി.എ. സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.
ഒരു ദേശീയ ദിനപത്രം സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തായത്. ഈ വര്‍ഷം ജൂലൈ മുതല്‍ ഇരുവരുടെയും ചിത്രങ്ങളുള്ള അഞ്ചു രൂപ സ്റ്റാമ്പുകള്‍ വിതരണംചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ മുന്‍കാല നേതാക്കന്മാര്‍ അടക്കമുള്ളവരുടെ പേരിലുള്ള പുതിയ സ്റ്റാമ്പുകള്‍ പുറത്തിറക്കാനും ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it