kannur local

സ്റ്റാന്റില്‍ കയറാത്ത ബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞു

ഇരിക്കൂര്‍: ഇരിക്കൂര്‍ ബസ്സ്റ്റാന്റില്‍ കയറാതെ ഇരിട്ടിയില്‍ നിന്ന് ശ്രീകണ്ഠാപുരത്തേക്കും തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ ഭാഗങ്ങളിലേക്കും സര്‍വീസ് നടത്തുന്ന ബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞു. യാത്രക്കാര്‍ ബസ് വെയിറ്റിങ് ഷെല്‍ട്ടറിലും കടവരാന്തകളിലും ബസുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ ബസുകള്‍ സ്റ്റാന്റില്‍ കയറാതെ പോകുന്നതില്‍ ക്ഷുഭിതരായ യാത്രക്കാരും നാട്ടുകാരും റോഡിലിറങ്ങിയാണ് ബസുകള്‍ തടഞ്ഞത്.
തടഞ്ഞ ബസുകളെല്ലാം സ്റ്റാന്റില്‍ കയറി യാത്രക്കാരെ കയറ്റിയ ശേഷമാണ് പോകാന്‍ അനുവദിച്ചത്. പോലിസ് സ്‌റ്റേഷനു മുന്‍പിലായിട്ടും പോലിസുകാര്‍ എത്തിയില്ലെന്നും പരാതിയിട്ടുണ്ട്.
Next Story

RELATED STORIES

Share it