Idukki local

സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അട്ടിമറി; എല്‍ഡിഎഫിന് നേട്ടം

തൊടുപുഴ: നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത അട്ടിമറി. രണ്ടു കമ്മിറ്റികളുടെ ചെയര്‍മാന്‍ പദവി എല്‍ഡിഎഫിന് ലഭിച്ചു. ഭരണകക്ഷിയായ യുഡിഎഫിന് ഒരു കമ്മിറ്റിയേ കിട്ടിയുള്ളൂ. ആകെ ആറ് സ്റ്റാന്റിങ് കമ്മിറ്റികളാണുള്ളത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ബിജെപിയും എല്‍ഡിഎഫും കൂട്ടുമുന്നണിയാ യെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇടതുമുന്നണി ഇതു നിഷേധിക്കുന്നു.
ഏതെങ്കിലും സ്ഥാനാര്‍ഥി ബിജെപി വോട്ടു കൊണ്ട് ജയിച്ചിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ ആ സ്ഥാനാര്‍ഥി രാജിവയ്ക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. എല്‍ഡിഎഫ്, ബിജെപിക്ക് വോട്ടു ചെയ്തിട്ടില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.
യുഡിഎഫിന് 14, എല്‍ഡിഎഫ്-13, ബിജെപി-8 എന്നിങ്ങനെയാണ് കക്ഷിനില. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ക്ഷേമകാര്യം, ആരോഗ്യകാര്യം എന്നിവ എല്‍ഡിഎഫിന് ലഭിച്ചു. മിനി മധു, രാജീവ് പുഷ്പാംഗദന്‍, സബീന ബിഞ്ചു, ആര്‍ ഹരി(എല്ലാവരും എല്‍ഡിഎഫ്), കെ എം ഷാജഹാന്‍, എം കെ ഷാഹുല്‍ ഹമീദ(ഇരുവരും യുഡിഎഫ്) എന്നിവരാണ് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ വിക്ടോറിയ ഷെര്‍ളി മെന്‍ഡസ്, ബിജി സുരേഷ്, ബീന ബഷീര്‍, പി വി ഷിബു(എല്ലാവരും എല്‍ഡിഎഫ്), സിസിലി ജോസ്, റിനി ജോഷി(യുഡിഎഫ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മല്‍സരമുണ്ടായില്ല. ചെയര്‍മാന്‍സ്ഥാനം വനിതയ്ക്ക് സംവരണം ചെയ്തിരിക്കുന്ന ഇതിലേക്ക് യുഡിഎഫിലെ ജെസി ജോണി, സി കെ ജാഫര്‍, മേഴ്‌സി കുര്യന്‍, എ എം ഹാരിദ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.രണ്ട് ഒഴിവുകള്‍ നികത്താനുണ്ട്. പൊതുമരാമത്ത് കമ്മിറ്റിയിലേക്ക് ബിന്‍സി അലി, കെ കെ ഷിംനാസ്(ഇരുവരും എല്‍ഡിഎഫ്), ബാബു പരമേശ്വരന്‍ (ബിജെപി)എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഒഴിവുകള്‍ നികത്താനുണ്ട്.
വിദ്യാഭ്യാസ-കലാകായിക സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് ബിന്ദു പത്മകുമാര്‍(ബിജെപി),നിര്‍മ്മല ഷാജി, കെ കെ ആര്‍ റഷീദ്(എല്‍ഡിഎഫ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോഴത്തെ നിലയനുസരിച്ച് പൊതുമരാമത്ത്,വിദ്യാഭ്യാസ-കലാകായികം, ധനകാര്യം എന്നീ സ്റ്റാന്റിങ് കമ്മിറ്റികളും യുഡിഎഫിന് നഷ്ടപ്പെടും. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വൈസ് ചെയര്‍മാനായിരിക്കണമെന്ന നിബന്ധനയുള്ളതിനാല്‍ ഈ സ്ഥാനം ലഭിക്കും.
ഒഴിവുള്ള സ്ഥാനങ്ങള്‍ നികത്തി ചെയര്‍മാന്‍മാരെ ബുധനാഴ്ച തിരഞ്ഞെടുക്കും.
Next Story

RELATED STORIES

Share it