kozhikode local

സ്റ്റാന്റിങ് കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു

താമരശ്ശേരി: ഗ്രാമപഞ്ചായത്തിലേക്കുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഹാജറ കൊല്ലരുകണ്ടിയെയും (ലീഗ്), ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പി എസ് മുഹമ്മദലിയെയും (ലീഗ്) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ജെ സി ശ്രീനിവാസനെയും (കോണ്‍ഗ്രസ്) തെരഞ്ഞെടുത്തു.  കോടഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായി ക്ഷേമകാര്യ ചെയര്‍മാന്‍ കെ എം ബഷീര്‍ (ലീഗ്), വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചിന്ന അശോകന്‍ (കോണ്‍ഗ്രസ്), ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസ്സി ഷിബു (കേ.കോണ്‍.എം)എന്നിവരെ  തെരഞ്ഞെടുത്തു.  മാവൂര്‍ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരെ തിരഞ്ഞെടുത്തു. ഇരു മുന്നണിക്കും ഒമ്പത് വീതം തുല്യ അംഗങ്ങളായതിനാല്‍ മൂന്നു പേരെയും നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. ക്ഷേമകാര്യം - യുഡിഎഫിലെ കെ ഉസ്്മാനും ആരോഗ്യ വിദ്യാഭ്യാസം എല്‍ഡിഎഫിലെ കവിതാഭായിക്കും ലഭിച്ചു. വികസനവും ധനകാര്യവും യഥാക്രമം കോണ്‍ഗ്രസിലെ കെ ഡി വാസന്തിക്കും വളപ്പില്‍ റസാക്കിനും ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it