Gulf

'സ്റ്റഡി ഇന്‍ ഇന്ത്യക്ക്' ദുബയില്‍ മികച്ച പ്രതികരണം

സ്റ്റഡി ഇന്‍ ഇന്ത്യക്ക് ദുബയില്‍ മികച്ച പ്രതികരണം
X


ദുബയ്: ഇന്ത്യയില്‍ പഠനം നടത്തുക എന്ന പദ്ധതിക്ക് ദുബയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കേന്ദ്ര മാനവ വിഭവ ശേഷ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'എഡ്‌സില്‍ ഇന്ത്യ' എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ദീപ്തിമാന്‍ ദാസ് പറഞ്ഞു. ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളെ വിദേശ രാജ്യങ്ങളില്‍ പരിചയപ്പെടുത്താനും ഈ സ്ഥാപനങ്ങളുടെ ലോക റാങ്കിംഗ് നിലവാരം ഉയര്‍ത്താനും ഉദ്ദേശിച്ചാണ് ദുബയില്‍ നടന്ന ജെറ്റക്‌സ് എന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി 30 രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ പ്രത്യേക വിഭാഗം തന്നെ ആരംഭിക്കും. ജോലി സാധ്യത ഏറെയുള്ളത് കൊണ്ട് കമ്പ്യൂട്ടര്‍  വിഭാഗത്തിലെ എന്‍ജിനീയര്‍ ബിരുദ പഠനത്തിനുമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ താല്‍പ്പര്യപ്പെടുന്നതെന്ന് മുംബൈ ഐ.ഐ.ടി കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍ പി സുന്ദര്‍ പറഞ്ഞു. ഡിസൈന്‍ രംഗത്ത് ഏറെ സാധ്യതയുള്ളത് കൊണ്ടാണ് മുംബൈ ഐ.ഐ.ടി.ക്ക് കീഴില്‍ തന്നെ ഇന്ത്യന്‍ ഡിസൈന്‍ സെന്റര്‍ എന്ന സ്ഥാപനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മലയാളികളടക്കം നിരവധി വിദ്യാര്‍ത്ഥികളാണ് മല്‍സര പരീക്ഷയില്‍ വിജയിച്ച് ഈ സ്ഥാപനത്തില്‍ പഠിക്കുന്നതെന്നും പ്രൊഫസര്‍ പറഞ്ഞു. പ്രദര്‍ശനത്തില്‍ ചെന്നൈ ഐ.ഐ.ടി, റൂര്‍ക്കി ഐ.ഐ.ടി, റൂപര്‍ ഐ.ഐ.ടി അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.
Next Story

RELATED STORIES

Share it