Flash News

സ്മൃതി ഇറാനി ടിവി മെറ്റീരിയല്‍; തരൂരിന്റെ പ്രസ്താവന വിവാദത്തില്‍

സ്മൃതി ഇറാനി ടിവി മെറ്റീരിയല്‍; തരൂരിന്റെ പ്രസ്താവന വിവാദത്തില്‍
X
shashi

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ടിവി മെറ്റീരിയല്‍ ആണെന്നും മന്ത്രിയായി ഭരണം കാഴ്ചവയ്ക്കാന്‍ അവര്‍ക്കാവില്ലെന്നും വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എം പി ശശി തരൂര്‍ വിവാദത്തില്‍. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയായിരിക്കാന്‍ സ്മൃതി ഇറാനിക്ക് യോഗ്യതയില്ല. ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുന്നവര്‍ക്ക് മന്ത്രിയായിരിക്കാന്‍ പറ്റില്ലെന്നുമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിന്റെ ഒരു ചടങ്ങിനിടെ തരൂര്‍ പറഞ്ഞത്. പ്രസ്താവന വിവാദമായിരിക്കുകയാണ്. ഇതിനെതിരേ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ കനയ്യ കുമാറിനെ ഭഗത് സിങിനോട് ഉപമിച്ചതിന് ബിജെപിയില്‍ നിന്നും സ്വന്തം പാര്‍ട്ടിക്കകത്തു നിന്നും തരൂര്‍ ഏറെ വിമര്‍ശനത്തിന് പാത്രമായിരുന്നു. സ്റ്റാര്‍ പ്ലസ് ചാനലില്‍ വര്‍ഷങ്ങളോളം നീണ്ടു നിന്ന ക്യൂ കി സാസ് ഭി കഭി ബഹു തീ എന്ന സീരിയലിലെ പ്രധാന കഥാപാത്രമായിരുന്ന തുളസിയെ അവതരിപ്പിച്ചത് സ്മൃതി ഇറാനിയായിരുന്നു.
Next Story

RELATED STORIES

Share it