സ്മൃതി ഇറാനിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം: കാംപസ് ഫ്രണ്ട്

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ അവരെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ തന്റെ മന്ത്രാലയം ഇടപെട്ടിട്ടില്ലെന്നു നേരത്തെ അവകാശപ്പെട്ട മന്ത്രി രാജ്യത്തെ ജനങ്ങളെയും ഭരണഘടനയെയും അവഹേളിക്കുകയാണു ചെയ്തിരിക്കുന്നതെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി അബ്ദുല്‍ നാസര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it