Flash News

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതാരേഖകള്‍ കോടതിയില്‍ ഹാജരാക്കണം



ന്യൂഡല്‍ഹി: കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിക്കെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട്  അഹ്മദ് ഖാന്‍ എന്നയാള്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് കോടതി നിര്‍ദേശം. അകാരണമായി മന്ത്രിയെ ദ്രോഹിക്കുന്ന നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളിയിരുന്നു. കൊമേഴ്‌സില്‍ ബിരുദമുണ്ടെന്ന  സ്മൃതി ഇ റാനിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ അവകാശവാദം കള്ളമാണെന്നാണ് ഹരജിയിലെ ആരോപണം. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പരസ്പരവിരുദ്ധമായാണ് ഇറാനി സംസാരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് പരിഗണിച്ച കോടതി ഇതു സംബന്ധിച്ച് നോട്ടീസ് അയക്കുന്നതിന് മുമ്പ് കേസ് രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കീഴ്്‌ക്കോടതി ഈ ഹരജി തള്ളിയത്.
Next Story

RELATED STORIES

Share it