സ്മിത്ത് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ദുബയ്: ലോക ക്രിക്കറ്റിലെ ഈ വര്‍ ഷത്തെ മികച്ച താരത്തിനുള്ള ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ആസ്‌ത്രേലിയന്‍ ക്യാപ്റ്റ ന്‍ സ്റ്റീവന്‍ സ്മിത്തിന്. സ ര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സിന്റെ പേരിലുള്ള ട്രോഫിയാണ് സ്മിത്തിനു ലഭിക്കുക.
പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനാവുന്ന നാലാമത്തെ ഓസീസ് താരം കൂടിയാണ് അദ്ദേഹം. 2004ല്‍ ഐസിസി അവാര്‍ഡ് ആരംഭിച്ച ശേഷം ഇതിന് അവകാശിയാവുന്ന 11ാമത്തെ കളിക്കാരനാണ് സ്മിത്ത്.
സ്മിത്തിനെക്കൂടാതെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് (2006, 07) മുന്‍ പേസര്‍ മിച്ചെല്‍ ജോണ്‍സന്‍ (2009, 14), മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് (2013) എന്നിവരാണ് നേരത്തേ അവാര്‍ഡ് സ്വന്തമാക്കിയ ഓസീസ് താരങ്ങള്‍.
2004ലെ പ്രഥമ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ വന്‍മതിലെന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡിനായിരുന്നു. 2005ല്‍ ഇംഗ്ലണ്ടിന്റെ ആന്‍ഡ്രു ഫഌന്റോഫും ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസും പുരസ്‌കാരം പങ്കിട്ടു.
2008ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളും 2010ല്‍ ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സചിന്‍ ടെണ്ടുല്‍ക്കറും 2011ല്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജൊനാതന്‍ ട്രോട്ടും 2012ല്‍ ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാര യും ജേതാക്കളായി.
പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനു പിറകെ 2015ലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായും സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ എബി ഡിവില്ലിയേഴ്‌സാണ് ഏകദിനത്തിലെ മികച്ച താ രം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഡിവില്ലിയേഴ്‌സ് ഈ പുരസ്‌കാരം കൈക്കലാക്കുന്നത്.
ട്വന്റിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനത്തിനുള്ള അവാര്‍ഡ് ദക്ഷിണാഫ്രിക്കയുടെ തന്നെ ഫഫ് ഡു പ്ലെസിസിനാണ്. ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 56 പന്തില്‍ 119 റണ്‍സ് അടിച്ചെടുത്ത പ്രകടനമാണ് താരത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.
ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹാസ്ല്‍വുഡിനെയാണ് എമര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്. വനിതാ ക്രിക്കറ്റിലെ മികച്ച ഏകദിന താരമായി ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മേഗ് ലാനിങിനെയും ട്വന്റി താരമായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സ്‌റ്റെഫാനി ടെയ്‌ലറെയും തിരഞ്ഞെടു ത്തു. ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെ അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചെല്ലന്ന തു ശ്രദ്ധേയമായി.
ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍പ്പെട്ട ടീമുകളിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് യുഎഇ ക്യാപ്റ്റന്‍ ഖുറം ഖാനാണ്. മികച്ച അംപയറായി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇംഗ്ലണ്ടുകാരനായ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലന്‍ഡ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രെന്‍ഡന്‍ മക്കുല്ലത്തിന് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചു.
2014 സപ്തംബര്‍ 14 മുതല്‍ 2015 സപ്തംബര്‍ 13 വരെയുള്ള പ്രകടനം വിലയിരുത്തിയാണ് ഐസിസി വിജയികളെ കണ്ടെത്തിയത്. ഈ കാലയളവില്‍ 82.57 ശരാശരിയില്‍ ടെസ്റ്റില്‍ 1734ഉം 59.47 ശരാശരിയില്‍ ഏകദിനത്തില്‍ 1249ഉം റണ്‍സ് നേടിയ പ്രകടനമാണ് സ്മിത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.
Next Story

RELATED STORIES

Share it