thiruvananthapuram local

സ്മാര്‍ട്ട് സിറ്റി. :മോദി സര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചു- സുധീരന്‍

തിരുവനന്തപുരം: പുതിയ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നതില്‍ മോദി സര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സംസ്ഥാനങ്ങളിലെ നഗരജനസംഖ്യയും അംഗീകൃത പട്ടണങ്ങളുടെ എണ്ണവും കണക്കിലെടുത്തുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തിനും സ്മാര്‍ട്ട് സിറ്റി അനുവദിച്ചുനല്‍കേണ്ടത്. ഇന്ത്യയില്‍ നഗര ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന്  3 സ്മാര്‍ട്ട് സിറ്റികളെങ്കിലും  അര്‍ഹതയുണ്ട്. എന്നാല്‍, ഒന്നുമാത്രമാണ് അനുവദിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സുധീരന്‍ കുറിച്ചു. കേരളത്തിന് അര്‍ഹതപ്പെട്ടതു പോലും നല്‍കാതെ പുതിയ വാഗ്ദാനങ്ങള്‍ നടത്തുന്ന നരേന്ദ്ര മോദി തെറ്റുതിരുത്താന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
Next Story

RELATED STORIES

Share it