Flash News

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം അടുത്തമാസം

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം അടുത്തമാസം
X
SMARTCITY

ദുബയ് : സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം അടുത്തമാസം അവസാനത്തോടെ ഉണ്ടായേക്കുമെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും സ്മാര്‍ട്ട് സിറ്റി വൈസ് പ്രസിഡന്റ് ജാബിര്‍ ബിന്‍ ഹാഫിസും അറിയിച്ചു. ദുബായില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഇരുവരും ഇക്കാര്യമറിച്ചത്.
2007 നവംബര്‍ 15നാണ് സ്മാര്‍ട്്‌സിറ്റി സംബന്ധിച്ച പാട്ടക്കാരാറില്‍ ടീകോം അധികൃതരുമായി ഒപ്പു വെച്ചത്. നവംബര്‍ 16നായിരുന്നു തറക്കല്ലിടല്‍. ഉദ്ഘാടനത്തീയതി സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചിട്ടില്ല.
Next Story

RELATED STORIES

Share it