സ്മാര്‍ട്ട്‌സിറ്റി ഒന്നാംഘട്ടം ഉദ്ഘാടനം 20ന്

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെയും സൈബര്‍ പാര്‍ക്കിന്റെയും ഒന്നാംഘട്ടം കമ്മീഷന്‍ ചെയ്യുന്നതോടെ സംസ്ഥാനത്തുനിന്നുള്ള ഐടി കയറ്റുമതി ഈ വര്‍ഷം 18,000 കോടി രൂപയിലെത്തുമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം. ഇതോടെ രണ്ടുലക്ഷംപേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 15,000 കോടിയുടെ ഐടി കയറ്റുമതിയാണു നടക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇത് 3,000 കോടി രൂപയായിരുന്നു. കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഈ മാസം 20നു നടക്കും. 246 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 1.65 ലക്ഷം ചതുരശ്രയടി കെട്ടിടനിര്‍മാണ ജോലികളാണു പൂര്‍ത്തിയാവുന്നത്. ആദ്യഘട്ടത്തില്‍ 300 കോടി രൂപയാണ് നിക്ഷേപം.
47 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഏഴ് ഐടി കെട്ടിടങ്ങളും 3,400 വിദ്യാര്‍ഥികള്‍ക്കുള്ള അന്താരാഷ്ട്ര വിദ്യാലയവും ഉള്‍പ്പെടുന്ന രണ്ടാംഘട്ടം പൂര്‍ത്തിയാവുമ്പോള്‍ ആകെ 1,900 കോടിയുടെ മുതല്‍മുടക്ക് വേണ്ടിവരും. രണ്ടാംഘട്ടത്തില്‍ 90,000 പേര്‍ക്ക് നേരിട്ടുള്ള തൊഴിലുകള്‍ സൃഷ്ടിക്കും. ഇതുവഴി കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it