സ്പീക്കര്‍ കണ്ണട വാങ്ങിയ ഇനത്തില്‍ 49,900 രൂപ കൈപ്പറ്റിയെന്ന് രേഖ

കൊച്ചി: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ ഇനത്തില്‍ മാത്രം 49,900 രൂപ കൈപ്പറ്റിയെന്നു നിയമസഭാ സെക്രട്ടേറിയറ്റ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ലെന്‍സിന് 45,000 രൂപയും ഫ്രെയിമിന് 4,900 രൂപയും ചേര്‍ത്താണ് 49,900 രൂപ കൈപ്പറ്റിയിരിക്കുന്നത്. 2016 ഒക്ടോബര്‍ അഞ്ചു മുതല്‍ 2018 ജനുവരി 19 വരെയുള്ള കാലഘട്ടത്തി ല്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണ ന്‍ 4,25,594 രൂപ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് ഇനത്തില്‍ കൈപ്പറ്റിയെന്നും നിയമസഭാ സെക്രട്ടേറിയറ്റ് അണ്ടര്‍ സെക്രട്ടറി സി അജിത നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ആര്‍ടിഐ ഫെഡറേഷന്‍ അഡ്വ. ഡി ബി ബിനു വിവരാവകാശ നിയമപ്ര—കാരം നല്‍കിയ അപേക്ഷയിലാണ് മറുപടി നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ 28,800 രൂപയുടെ കണ്ണട വാങ്ങിയതില്‍ റീ ഇംപേഴ്‌സ് ചെയ്തുവെന്ന വിവാദത്തിനു പിന്നാലെയാണ് സ്പീക്കര്‍ വാങ്ങിയ കണ്ണടയുടെ വിവരം പുറത്തുവന്നിരിക്കുന്നത്. 2004ല്‍ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ ഒരു നിയമസഭാ കാലയളവില്‍ ഫ്രെയിമിന് പരമാവധി 5,000 രൂപയും ലെന്‍സിന് യഥാര്‍ഥ വിലയും മാത്രമേ എംഎല്‍എമാര്‍ക്ക് അനുവദിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവിട്ടിരുന്നു.അതേസമയം കണ്ണടയ്ക്ക് വിലകൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദേശിച്ചതു ഡോക്ടറാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മലപ്പുറം തവനൂര്‍ കേളപ്പജി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it