Flash News

സ്പീക്കര്‍ ഇടപെട്ടു; ഡിഎംകെ എംഎല്‍എമാര്‍ക്ക് ശിക്ഷ ഒഴിവായി



ചെന്നൈ: തമിഴ്‌നാട് സ്പീക്കറുടെ ഇടപെടലിനെ തുടര്‍ന്ന് ഏഴ് ഡിഎംകെ എംഎല്‍എമാരുടെ ശിക്ഷ ഒഴിവായി. ഫെബ്രുവരി 18ന് നടന്ന വിശ്വാസ വോട്ടെടുപ്പിനിടെ ബഹളംവച്ച ഏഴ് എംഎല്‍എമാരെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പൊള്ളാ—ച്ചി വി ജയരാമന്‍ അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ശിക്ഷാ കാലയളവില്‍ എംഎല്‍എമാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മരവിപ്പിക്കണമെന്നും കമ്മിറ്റിയുടെ റിപോര്‍ട്ടിലുണ്ടായിരുന്നു. റിപോര്‍ട്ട് അംഗീകരിക്കുന്ന പ്രമേയം സര്‍ക്കാരിനു വേണ്ടി കെ എ സെങ്കോട്ടയ്യന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സ്പീക്കര്‍ ധനപാല്‍ ഇടപെട്ടു. പ്രമേയം പാസാക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രമേയം പാസാക്കാന്‍ നിര്‍ബന്ധിക്കരുതെന്നും എംഎല്‍എമാര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ധനപാല്‍ പറഞ്ഞു. സ്പീക്കറുടെ നടപടിയെ ഡിഎംകെ, കോണ്‍ഗ്രസ്, ഐയുഎംഎല്‍ കക്ഷികള്‍ പ്രശംസിച്ചു.
Next Story

RELATED STORIES

Share it