Cricket

സ്പിന്‍ കെണിയില്‍ ലങ്ക വീണു, ഇന്ത്യക്ക് 216 റണ്‍സ് വിജയ ലക്ഷ്യം

സ്പിന്‍ കെണിയില്‍ ലങ്ക വീണു, ഇന്ത്യക്ക് 216 റണ്‍സ് വിജയ ലക്ഷ്യം
X

വിശാഖപട്ടണം: പരമ്പര വിജയിയെ തീരുമാനിക്കുന്ന ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിന മല്‍സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 216 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് കൂടാരം കയറുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും ബൗളിങാണ് ലങ്കയെ തകര്‍ത്തത്. മൂന്ന് വിക്കറ്റിന് 160 എന്ന നിലയില്‍ നിന്നാണ് ശ്രീലങ്ക 215 റണ്‍സില്‍ ഓള്‍ ഔട്ടായത്. ലങ്കന്‍ നിരയില്‍ ഉപുല്‍ തരംഗ (95) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ സമരവിക്രമയും (42) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയും ഓരോ വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it