Alappuzha local

സ്പിന്നിങ് മില്ല് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം അട്ടിമറിക്കുന്നതായി ആരോപണം

ആലപ്പുഴ: കോമളപുരം സ്പിന്നിങ് മില്‍ വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം അട്ടിമറിക്കുന്നതായി ആരോപണം. പ്രവര്‍ത്തന മൂലധനം കിട്ടിയാല്‍ മില്ല് തുറക്കാമെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. വിദഗ്ധ തൊഴിലാളികള്‍ ലഭ്യമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മില്ല് തുറന്നുപ്രവര്‍ത്തിക്കാത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏപ്രില്‍ പതിനേഴിന് ആലപ്പുഴ കലക്ടറേറ്റിലല്‍ കോമളപുരം സ്പിന്നിങ് മില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചര്‍ച്ച വിളിച്ചു.

മൂന്നുകോടി പ്രവര്‍ത്തനമൂലധനമുള്‍പ്പെടെ 20 കോടി രൂപയുണ്ടെങ്കില്‍ ഫാക്ടറി തുറക്കാനാകുമെന്ന് ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. അതില്‍ ആദ്യ ഗഡുവായി അഞ്ചുകോടി തൊണ്ണൂറ്റിയാറ് ലക്ഷം കിട്ടിയാല്‍ മൂന്നുമാസത്തിനുള്ളില്‍ സ്പിന്നിങ് മില്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച് യോഗം പിരിഞ്ഞു.

തൊട്ടടുത്തമാസം പറഞ്ഞതുക മന്ത്രിസഭായോഗത്തില്‍ പാസാക്കി. എന്നാല്‍ അനുവദിച്ച പണം നേടിയെടുക്കാനുളള ഒരു ശ്രമവും പിന്നീട് വ്യവസായ വകുപ്പില്‍ നിന്നുണ്ടായില്ല. ഒടുവില്‍ ആലപ്പുഴ ജില്ലാകലക്ടര്‍ ഇടപെട്ട് നാലുമാസത്തിനുശേഷം സെപ്തംബറില്‍ പണം വാങ്ങിനല്‍കി. ആ തുക അന്നുമുതല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്റെ അകൗണ്ടില്‍ വെറുതെ കിടക്കുകയാണ്. തൊഴിലാളി സംഘടനകളുടെ ആവശ്യപ്രകാരം ജില്ലാ കലക്ടര്‍ അധ്യക്ഷനായ മേല്‍നോട്ട സമിതിയെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയോഗിച്ചു. പ്രവര്‍ത്തന മൂലധനം കിട്ടിയിട്ട് മാസങ്ങളായെങ്കിലും വൈദ്യുതി കണക്ഷന്‍ എടുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it