സ്പാനിഷ് ലീഗ്: മെസ്സിയെക്കൊണ്ട് തോറ്റു

മാഡ്രിഡ്: ലോക ഫുട്‌ബോള റും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ വണ്ടര്‍ പെനല്‍റ്റിയും ഗോള്‍മെഷീന്‍ ലൂയിസ് സുവാറസിന്റെ ഹാട്രിക്കും പിറന്ന മല്‍സരത്തില്‍ ബാഴ്‌സലോണയുടെ ഗോള്‍മഴ. സ്പാനിഷ് ലീഗിലെ 23ാം റൗണ്ട് മല്‍സരത്തില്‍ സെല്‍റ്റാവിഗോയെയാണ് ബാഴ്‌സ 6-1നു മുക്കിയത്.
ആദ്യപകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ബാഴ്‌സ രണ്ടാംപകുതിയിലാണ് ശേഷിക്കുന്ന അഞ്ചു ഗോളും വാരിക്കൂട്ടിയത്. 59, 75, 82 മിനിറ്റുകളിലായിരുന്നു സുവാറസിന്റെ ഹാട്രിക് നേട്ടം.
ആദ്യഗോള്‍ 28ാം മിനിറ്റില്‍ മെസ്സിയുടെ വകയായിരുന്നു. ഇവാന്‍ റാക്കിറ്റിച്ച് (84), നെയ്മര്‍ (90) എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി. 39ാം മിനിറ്റില്‍ ജോണ്‍ ഗ്വിഡെറ്റിയുടെ വകയായിരുന്നു സെല്‍റ്റയുടെ ആശ്വാസഗോള്‍. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് മെസ്സി ബാഴ്‌സയുടെ ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടത്.
ഈ മല്‍സരത്തിലെ ജയത്തോടെ ലീഗില്‍ തലപ്പത്തു നി ല്‍ക്കുന്ന ബാഴ്‌സ രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള അകലം മൂന്നു പോയിന്റാക്കി നിലനിര്‍ത്തി.
കഴിഞ്ഞ ദിവസം നടന്ന മറ്റു കളികളില്‍ അത്‌ലറ്റികോ മാഡ്രി ഡ് 1-0നു ഗെറ്റാഫെയെയും റയല്‍ സോസിസാഡ് 3-0നു ഗ്രനാഡയെയും സെവിയ്യ 2-0നു ലാസ് പാല്‍മസിനെയും ഐബ ര്‍ 2-0നു ലെവന്റെയെയും തോ ല്‍പ്പിച്ചു.
Next Story

RELATED STORIES

Share it