സ്പാനിഷ് ലീഗ്: മാഡ്രിഡിലെ കേമന്‍മാര്‍ അത്‌ലറ്റികോ

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫു ട്‌ബോളിലെ നഗരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെതിരേ അത്‌ലറ്റി കോ മാഡ്രിഡിനു ജയം. റയലിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവില്‍ അത്‌ലറ്റികോ ഏകപക്ഷീയമായ ഒരു ഗോളിനു കൊമ്പുകുത്തിക്കുകയായിരുന്നു. 53ാം മിനിറ്റില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണി ഗ്രീസ്മാന്റെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ഗോള്‍.
മറ്റു മല്‍സരങ്ങളില്‍ എസ്പാന്യോള്‍ 4-2ന് സ്‌പോര്‍ട്ടിങ് ഗിജോണിനെയും സെല്‍റ്റാവിഗോ 1-0ന് ഗെറ്റാഫെയെയും തോല്‍പ്പിച്ചു. റയല്‍ ബെറ്റിസ്-റയോ വല്ലെക്കാനോ (2-2), റയല്‍ സോസിഡാഡ്- മാലഗ (1-1) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
അത്‌ലറ്റികോയോടേറ്റ തോ ല്‍വി റയലിന്റെ കിരീടസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. 26 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരു മായ ബാഴ്‌സലോണയേക്കാള്‍ ഒമ്പതു പോയിന്റ് പിറകിലാണ് റയല്‍. ബാഴ്‌സയ്ക്ക് 63ഉം റയലിന് 54ഉം പോയിന്റാണുള്ളത്. ബാഴ്‌സ റയലിനേക്കാള്‍ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ. റയല്‍ പട്ടികയില്‍ മൂന്നാമതാണ്. 58 പോയിന്റുള്ള അത്‌ലറ്റികോയ്ക്കാണ് രണ്ടാംസ്ഥാനം.
ലീഗില്‍ തുടര്‍ച്ചയായി രണ്ടാ മത്തെ കളിയിലാണ് റയലിനു ജയിക്കാനാവാതെ പോവുന്നത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ റയല്‍ മാലഗയുമായി 1-1നു സമനില വഴങ്ങിയിരുന്നു. ബെര്‍നാബുവില്‍ തുടര്‍ച്ചയായി മൂന്നാം മല്‍സരത്തിലാണ് റയലിനെതിരേ അത്‌ലറ്റികോ വെന്നിക്കൊടി പാറിക്കുന്നത്.
റയല്‍-അത്‌ലറ്റികോ മല്‍സരത്തിന്റെ ആദ്യ അരമണിക്കൂര്‍€വിരസമായിരുന്നു. കാര്യമായ ഗോള്‍നീക്കങ്ങളൊന്നും ഇതിനിടെ കണ്ടില്ല.
32ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയലാണ് ആദ്യ ഗോള്‍ ഷോട്ട് പരീക്ഷിച്ചത്. ക്രിസ്റ്റ്യാനോയുടെ കരുത്തുറ്റ ഫ്രീകിക്ക് അത്‌ലറ്റികോ ഗോളി കുത്തിയകറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it