Sports

സ്പാനിഷ് ലീഗ് ചാംപ്യന്‍മാരെ ഇന്നറിയാം; കിരീടപ്പോര് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മില്‍: സ്‌പെയിനില്‍ ഇന്ന് വിധിയെഴുത്ത്

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഇന്നു വിധിയെഴുത്ത്. ലീഗിന്റെ അവസാനറൗണ്ടിന് തിരശീല വീഴുമ്പോള്‍ കിരീടം ആര്‍ക്കാവുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. തുടര്‍ച്ചയായി രണ്ടാം തവണയും ബാഴ്‌സലോണ കിരീടമുയര്‍ത്തുമോ അതോ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡ് കിരീടം തിരിച്ചുപിടിക്കുമോയെന്നറിയാ ന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
തലപ്പത്തുള്ള ബാഴ്‌സയും രണ്ടാംസ്ഥാനക്കാ രായ റയലും തമ്മില്‍ ഇപ്പോള്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. 37 മല്‍സരങ്ങളില്‍ നിന്ന് 28 ജയവും നാലു സമനിലയും അഞ്ചു തോല്‍വിയുമടക്കം ബാഴ്‌സയ്ക്ക് 88 പോയിന്റുണ്ട്. ഇത്രയും കളികളില്‍ 27 ജയവും ആറു സമനിലയും നാലു തോ ല്‍വിയുമുള്‍പ്പെടെ റയലിന് 87 പോയിന്റാണുള്ളത്. മൂന്നാമതുള്ള അത്‌ലറ്റി കോ മാഡ്രിഡിന്റെ (85 പോയിന്റ്) കിരീടപ്രതീക്ഷ നേരത്തേ തന്നെ അസ്തമിച്ചിരുന്നു.
ജയിച്ചാല്‍ ബാഴ്‌സലോണ നേടും
കിരീടം നിലനിര്‍ത്തുകയെന്ന ബാഴ്‌സയുടെ ലക്ഷ്യം പൂവണിയണമെങ്കില്‍ ഇന്നു ജയം മാത്രം മതി. മറ്റു മല്‍സരഫലമൊന്നും ബാഴ്‌സയെ ബാധിക്കില്ല. ലീഗില്‍ 16ാം സ്ഥാനത്തുള്ള ഗ്രനാഡയാണ് ബാഴ്‌സയുടെ എതിരാളികള്‍. ഗ്രനാഡയുടെ മൈതാനത്താണ് മല്‍സരം.
അതേസമയം, മറ്റൊരു എവേ മല്‍സരത്തില്‍ ഡിപോര്‍ട്ടീവോ ലാ കൊരുണയെയാണ് റയല്‍ എതിരിടുന്നത്. കിരീടം തങ്ങളുടെ ഷെല്‍ഫിലെത്തിക്കാന്‍ റയലിനു ജയം മാത്രം പോര. ബദ്ധശത്രുക്കളായ ബാഴ്‌സ ഗ്രനാഡയോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ വേണം. ബാഴ്‌സയുടെയും റയലിന്റെയും മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചാല്‍ ബാഴ്‌സ ജേതാക്കളാവും.
എന്നാല്‍ ബാഴ്‌സ തോല്‍ക്കുകയും റയല്‍ സമനിലയില്‍ പിരിയുകയും ചെയ്താല്‍ കാര്യങ്ങ ള്‍ കുറച്ച് സങ്കീര്‍ണമാവും. അങ്ങനെ സംഭവിച്ചാ ല്‍ ഇരുടീമിനും 88 പോയിന്റ് വീതമാണുണ്ടാവുക. അപ്പോള്‍ ഗോള്‍ശരാശരിയാവും വിജയികളെ നിശ്ചയിക്കുക. ഗോള്‍ശരാശരി പരിഗണിക്കുമ്പോള്‍ ബാഴ്‌സയ്ക്കാണ് നേരിയ മുന്‍തൂക്കം. മാത്രമല്ല, റയലിനെതിരേ സീസണില്‍ മികച്ച റെക്കോഡും ബാഴ്‌സയ്ക്കുണ്ട്.
ഇന്നു നടക്കുന്ന മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് സെല്‍റ്റാ വിഗോയെയും അത്‌ലറ്റിക് ബില്‍ബാവോ സെവിയ്യയെയും നേരിടും.
Next Story

RELATED STORIES

Share it