Flash News

സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിന് തോല്‍വി; ബാഴ്‌സയ്ക്ക് ജയം

സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിന് തോല്‍വി; ബാഴ്‌സയ്ക്ക് ജയം
X
_neymar_las

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വമ്പന്‍മാരായ റയല്‍മാഡ്രിഡിന് തോല്‍വി. സെവിയ്യയാണ് മാഡ്രിഡിനെ 3-2ന് തോല്‍പ്പിച്ചത്. ഇമോബിലേ, ബെനേഗാ, ലോറെന്റേ എന്നിവരാണ് സെവിയ്യക്ക് വേണ്ടി ഗോള്‍ നേടിയത്.
റാമോസ്, റൊഡ്രിഗാസ് എന്നിവര്‍ മാഡ്രിഡിന് വേണ്ടി വലകുലുക്കി. ഈ ജയത്തോടെ മുന്നു പോയിന്റ് താഴേക്ക് വന്നു റയല്‍ ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടിലേക്ക് വീണു.  വിയ്യാറല്ലിനെതിരേ മറ്റൊരു മല്‍സരത്തില്‍ ബാഴ്‌സ 3-0ത്തിന്റെ ജയം നേടി. ബാഴ്‌സലോണ മുന്നിലെത്തി.  ബാഴ്‌സയ്ക്ക് വേണ്ടി നെയ്മര്‍ രണ്ടും സുവരാസ് ഒരു ഗോളും നേടി.
മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ ബില്‍ബോ എസ്പാനിയോളിനെതിരേയും (2-1), അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌പോര്‍ട്ടിങിനെതിരേയും (1-0) ജയം നേടി .
Next Story

RELATED STORIES

Share it