azchavattam

സ്പന്ദനം

സ്പന്ദനം
X
spandanam-NEW

കവിത/ചന്ദ്രന്‍ അന്തിക്കാട്

മന്ദമന്ദമെന്‍ സ്പന്ദനങ്ങളില്‍
വന്നലിഞ്ഞ ശ്രീരാഗമേ
ആത്മഗീതകളാലപിക്കുവാന്‍
ആയിരം സ്വരം നല്‍കുക.
പുതിയ കിരണനുണരുവാന്‍
ഉണര്‍ത്തു പാട്ടായണയുക
ഇടനെഞ്ചിന്‍ തുടിക്കൊപ്പം
ഇടക്ക കൊട്ടിപ്പാടുക.
സാധകം ചെയ്തുചെയ്തു ജീവിതം
സര്‍ഗസംഗീതമാക്കുക
കവിതപോലൊരു ജീവിതം
കനവുകാണുക; പാടുക
ധന്യധന്യമാം പൊന്‍മിനിറ്റുകള്‍
തന്ന കാലമേ വന്ദനം.
മന്ദമന്ദമെന്‍ സര്‍ഗവേദിയില്‍
വന്നലിഞ്ഞ ശ്രീരാഗമേ
നീരുണങ്ങിയ നെല്‍നിലങ്ങളില്‍
നീരൊഴുക്കായണയുക
നൂറുമേനി നിറഞ്ഞുനില്‍ക്കുന്ന
നെല്‍ക്കുലകളണിയുക
Next Story

RELATED STORIES

Share it