സ്ഥാപനത്തിലെ ജീവനക്കാര്‍െക്കതിരേ പോലിസ് കേസ്

മരട്: കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങള്‍ വീണ്ടും പായ്ക്ക് ചെയ്തു വിതരണം ചെയ്ത സംഭവത്തില്‍ സ്ഥാപനത്തിലെ മൂന്നു ജീവനക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തു. നെട്ടൂരിലെ കാര്‍വാര്‍ അലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരായ വിജയകുമാര്‍ (42), രമേഷ് (38), പ്രമോദ്, (28) എന്നിവര്‍ക്കെതിരേയാണ് വഞ്ചനക്കുറ്റത്തിന്് പനങ്ങാട് പോലിസ് കേസെടുത്തത്. അതേസമയം ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും സ്ഥാപന ഉടമ ശിവസുബ്രഹ്മണ്യത്തിനെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പോലിസ് ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ തയ്യാറായിട്ടില്ല.
ബാഹ്യ ഇടപെടലുകളെ തുടര്‍ന്നാണു ജീവനക്കാര്‍െക്കതിരേ മാത്രം പോലിസ് കേസെടുത്തിട്ടുള്ളതെന്നാണു വിവരം. കാലാവധി കഴിഞ്ഞതും പഴകിയതുമായ മിഠായികള്‍ ഉള്‍പ്പെ ടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയ നെട്ടൂരിലെ കാര്‍വാര്‍ അലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപത്തില്‍ ഇന്നലെയും ഭക്ഷ്യ സുരക്ഷാ വിഭാഗവും പോലിസും സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. തിങ്കളാഴ്ച വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. വിവിധ കമ്പനികളുടെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിതരണക്കാരായ സ്വകാര്യ സ്ഥാപനത്തിന്റെ നെട്ടൂരിലെ ഗോഡൗണില്‍ നിന്നു പഴകിയ മാള്‍ട്ടോ വിറ്റ, ചോക്കലേറ്റുകള്‍, കേക്കുകള്‍, ബിസ്‌ക്കറ്റുകള്‍, കിറ്റ്കാറ്റ്, പാല്‍പ്പൊടി, അരിപ്പൊടി, ആട്ട എന്നിവയാണു കണ്ടെത്തിയിരുന്നത്. ഇവയുടെ സാം പിളുകള്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു.
ഇന്നലെ രാവിലെ 10ന് പോലിസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഗോഡൗണിലെത്തി നശിപ്പിക്കാനുള്ള സാധനങ്ങളുടെ സ്‌റ്റോക്ക് എടുത്തു. പഴകിയ മിഠായികള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപനത്തില്‍ നിന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍ നീക്കംചെയ്യും. നഗരസഭയുടെ മേല്‍നോട്ടത്തില്‍ ഇവ ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെത്തിച്ച് കത്തിച്ചുകളയാനാണു ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലൈസന്‍സ് റദ്ദാക്കുന്നതിനാല്‍ സ്ഥാപനത്തിന് ഇനി തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ സ്ഥാപനത്തില്‍ നിന്നു വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുന്നതിനും പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനും സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടു.
സ്ഥാപന ഉടമയെ ഒഴിവാക്കി, ജീവനക്കാര്‍ക്കെതിരേ മാത്രം പോലിസ് കേസെടുക്കുകയും ഒരു ലക്ഷം രൂപ മാത്രം പിഴ ചുമത്തി വിഷയം ലഘൂകരിച്ചതിനെതിരേയും ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it