സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്നണികള്‍ ബാധ്യത നിറവേറ്റണം: മെക്ക

കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇരുമുന്നണികളും സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗമായ മുസ്‌ലിംകളോട് ബാധ്യത നിറവേറ്റണമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന കമ്മിറ്റി. ജനസംഖ്യയില്‍ വളരെ താഴെയുള്ള ചില മുന്നാക്ക വിഭാഗങ്ങള്‍ക്ക് അനര്‍ഹമായ പ്രാതിനിധ്യം നല്‍കി ഭൂരിഭാഗം സീറ്റും കരഗതമാക്കി ഭരണത്തില്‍ സമ്മര്‍ദം ചെലുത്തി ഇതര ദലിത്-പിന്നാക്ക വിഭാഗ അവകാശം നിഷേധിക്കുകയും ചെയ്യുന്ന മുന്‍കാല പ്രവണത തുടരാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാവണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
മാതൃഭൂമിയുള്‍പ്പെടെയുള്ള മീഡിയകള്‍ മുസ്‌ലിം വിരുദ്ധ പ്രവണതകള്‍ നടത്താതിരിക്കലാണ് രാജ്യതാല്‍പര്യമെന്നു മനസ്സിലാക്കണമെന്നും മെക്ക സംസ്ഥാന കമ്മിറ്റി പറഞ്ഞു. നിയമപാലകരുള്‍പ്പെടെയുള്ളവര്‍ ഇസ്‌ലാമിക നിയമങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ പ്രകൃതിനിയമവും വ്യവസ്ഥിതിയും അംഗീകരിക്കണം. മറിച്ചുള്ള പ്രവണത ആത്മഹത്യാപരമാണെന്നും മെക്ക അഭിപ്രായപ്പെട്ടു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
മെക്ക ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ എസ് എ റസാഖ്, ദേശീയ വൈസ് പ്രസിഡന്റുമാരായ എം അലിയാരുകുട്ടി, ഡോ. എം എം കുഞ്ഞ്, സി ബി കുഞ്ഞു മുഹമ്മദ്, പി എം എ ജബ്ബാര്‍, ഖജാഞ്ചി കെ മുത്തുക്കോയ എന്നിവരെ യോഗം അനുമോദിച്ചു. സംസ്ഥാന പ്രസിഡന്റ് എം അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് എ എസ് എ റസാഖ് ഉദ്ഘാടനം ചെയ്തു. സി ബി കുഞ്ഞുമുഹമ്മദ്, പി എം എ ജബ്ബാര്‍, കെ എം എ കരീം, സി എച്ച് ഹംസ മാസ്റ്റര്‍, ടി എസ് അസീസ്, എം അഖ്‌നിസ്, കെ മുത്തുക്കോയ, ഡോ. എം എം കുഞ്ഞ്(ഡല്‍ഹി), എം എ ലത്തീഫ്, കെ എം ഹാഷിം, എം കെ മുഹമ്മദ് നജീബ്, പി എസ് അഷറഫ്, ബഷീര്‍ കോഴിക്കോട്, എം പി മുഹമ്മദ്, സി ടി കോയാമു, എ അബ്ദുല്‍ വഹാബ്, ജമാല്‍ മുഹമ്മദ്, സി മുഹമ്മദ് ഷെരീഫ്, കെ കെ മുഹമ്മദ്, പി അബൂബക്കര്‍, ജുനൈദ് ഖാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it