kozhikode local

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതചേരി സൃഷ്ടിക്കുന്നത് അനുവദിക്കില്ല: സമസ്ത

കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മതപരമായ വിഭാഗീയത സൃഷ്ടിക്കുന്ന വിധത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ താമരശ്ശേരി രൂപത ഇടപെടുന്നത് അനുവദിക്കാനാവില്ലെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന ചര്‍ച്ചയില്‍നിന്ന് ക്രിസ്ത്യന്‍ മതമേലാധ്യക്ഷന്മാര്‍ പിന്‍മാറണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ ജന സെക്രട്ടറി മുക്കം ഉമര്‍ ഫൈസിയും എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും എസ്‌കെജെഎം ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കവും, എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സ്ഥാനാര്‍ഥികള്‍ ഏത് മതക്കാരായാലും അവരുടെ മതവും ജാതിയും നോക്കി വോട്ട് ചെയ്യുന്നവരല്ല കേരള ജനത.
ഭരണത്തില്‍ ആര് തിരഞ്ഞെടുക്കപ്പെട്ടാലും അവരുടെ മതം അടയാളപ്പെടുത്താതെയാണ് കേരള ജനത അംഗീകരിച്ചുപോരുന്നത്. തിരുവമ്പാടി മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ക്രിസ്ത്യന്‍ രൂപത സൃഷ്ടിക്കുന്ന ചേരിതിരിവ് നല്ലതിനല്ല. മലയോര വികസന മുന്നണിയുടെ പേരില്‍ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പറയുന്നത് ഒരു മതവിഭാഗത്തോടുള്ള അസഹിഷ്ണുതയാണ് പ്രകടമാക്കുന്നത്. മറ്റു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്നും മനസ്സിലാക്കണം.
Next Story

RELATED STORIES

Share it