palakkad local

സ്ഥാനാര്‍ഥി നിര്‍ണയം: വിമതരുടെ അതൃപ്തി; ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ സിപിഎമ്മിന് തലവേദന

ഒറ്റപ്പാലം: ഇടതു മുന്നണിയുടെ അഭിമാനപ്പോരാട്ടങ്ങള്‍ നടക്കുന്ന സീറ്റുകളായ ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയോജക മണ്ഡലങ്ങളില്‍ സിപിഎമ്മിലെ വിമതരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കു തലവേദനയാവുന്നു.
വര്‍ഷങ്ങളായി എല്‍ഡിഎഫ് വിജയിക്കുന്ന ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ പേരില്‍ തുടങ്ങിയ അസാരസ്യങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിമാര്‍ പ്രചാരണം തുടങ്ങിയിട്ടും സിപിഎമ്മിന്റെ പ്രാദേശിക ജില്ലാ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് വിമത പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയം വൈകിയെങ്കിലും കുറഞ്ഞ ദിവസം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കന്‍ സാധിച്ചതും എല്‍ഡിഎഫ് ക്യാമ്പുകളില്‍ മ്ലാനത പരത്തിയിരിക്കുകയാണ്.
മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ പാര്‍ട്ടി സംസ്ഥാന നേതൃത്വം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ നേരിട്ടെത്തിച്ച് നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ട്. ഇവിടെയെത്തിയ കോടിയേരി പാര്‍ട്ടി പ്രവര്‍ത്തകരോടും ഭാരവാഹികളോടും കര്‍ക്കശമായ രീതിയില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നേരിട്ടെത്തുന്നത് അപൂര്‍വ്വമാണ്. പാര്‍ട്ടിയിലെ അസാരസ്യങ്ങള്‍ മൂലം ഈ രണ്ട് മണ്ഡലങ്ങളും കൈവിട്ടു പോവുമോ എന്ന ഭയം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഒറ്റപ്പാലത്ത് മല്‍സരിക്കുന്നതു ജില്ലാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ സംസ്ഥാന സമിതി അംഗവുമായ പി ഉണ്ണിയാണ്. ഇദ്ദേഹത്തിന്റെ വിജയം പാര്‍ട്ടി അഭിമാന പ്രശ്‌നമായാണ് കരുതുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ വകുപ്പിലും പാര്‍ട്ടിക്ക് ഇവിടെ വോട്ട് കുറഞ്ഞതും വിമത ശല്ല്യം ഒതുക്കാന്‍ കഴിയാത്തതും നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. ഒറ്റപ്പാലത്ത് മൂന്ന് മുന്നണികളുടേയും നീക്കങ്ങള്‍ അറിഞ്ഞ ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനിരിക്കുകയാണ് വിമതര്‍.
Next Story

RELATED STORIES

Share it