സ്ഥാനാര്‍ഥി നിര്‍ണയം: എഐയുഡിഎഫില്‍ കലാപം

ഗുവാഹത്തി: തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ചേര്‍ത്ത് വിശാല സഖ്യം രൂപീകരിച്ച് അസമില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും ബദലാവാന്‍ ശ്രമിക്കുന്ന അഖിലേന്ത്യാ ഐക്യ ജനാധിപത്യ മുന്നണി(എഐയുഡിഎഫ്)യില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കലാപം.
പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ സലീമുദ്ദീന്‍ ബര്‍ബുയ്യ രാജിവച്ചു. ഏപ്രില്‍ 4ന് വോട്ടെടുപ്പ് നടക്കുന്ന ഹെയ്‌ലകാന്തി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ബര്‍ബുയ്യക്ക് സീറ്റ് നിഷേധിച്ചതിനെതിരേ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയാവാന്‍ തീരുമാനിച്ചത്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 16 മണ്ഡലങ്ങളിലേക്കാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്. ഇതില്‍ ബര്‍ബുയ്യയുടെ പേരില്ലാത്തതിനാല്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രകടനം നടത്തുകയും പാര്‍ട്ടി അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മലിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഹെയ്‌ലകാന്തി ജില്ലയില്‍ പാര്‍ട്ടി നിര്‍ത്തിയ മൂന്ന് സ്ഥാനാര്‍ഥികള്‍ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നും സാമ്പത്തിക ശേഷിയുടെ ബലത്തിലാണിവര്‍ സ്ഥാനാര്‍ഥികളായതെന്നും സംസാരമുണ്ട്.
Next Story

RELATED STORIES

Share it