Kerala Assembly Election

സ്ഥാനാര്‍ഥിത്വത്തില്‍ പാകപ്പിഴ: യെച്ചൂരിക്ക് വിഎസിന്റെ കത്ത്

സ്ഥാനാര്‍ഥിത്വത്തില്‍ പാകപ്പിഴ: യെച്ചൂരിക്ക്  വിഎസിന്റെ കത്ത്
X
vs

തിരുവനന്തപുരം: സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പാകപ്പിഴകളുണ്ടെന്നാരോപിച്ചു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിനു കത്തയച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാട് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിഎസ് കത്തുനല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ വിജയസാധ്യത മാത്രമേ മാനദണ്ഡമാക്കാവൂവെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
കൊല്ലം ജില്ലയില്‍ പികെ ഗുരുദാസനും ആലപ്പുഴയില്‍ സികെ സദാശിവനും സീറ്റുകള്‍ നല്‍കാത്തതു ചൂണ്ടിക്കാണിച്ചാണു കത്തുനല്‍കിയതെന്നാണു വിവരം. സി എസ് സുജാതയുടെ പേര് പരിഗണിക്കാത്തതും വിഎസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കാന്‍ ഞായറാഴ്ചയാണു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുക. ഇതിനു മുമ്പായി ഇടപെടല്‍ നടത്തണമെന്നാണു പ്രധാന ആവശ്യം. [related]
Next Story

RELATED STORIES

Share it