kasaragod local

സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ട് ചെയ്തു; സുധാകരന്‍ കണ്ണൂരില്‍

കാസര്‍കോട്: ജില്ലയിലെ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ടുചെയ്തു. ഉദുമയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ കണ്ണൂരില്‍ വോട്ട് ചെയ്തു. കാസര്‍കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ എ അമീന്‍ വോട്ട് ചെയ്തില്ല. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് കാസര്‍കോട് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 111ാം നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്തു.
മഞ്ചേശ്വരം എംഎല്‍എയും മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി ബി അബ്ദുര്‍റസാഖ് പാണാര്‍കുളം എഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു. കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ കോളിയടുക്കം ഗവ. യുപി സ്‌കൂളിലെ 26ാം നമ്പര്‍ ബൂത്തില്‍ ആദ്യ വോട്ട് ചെയ്തു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ കൂട്ടക്കനി ജിയുപി സ്‌കൂളില്‍ രാവിലെ വോട്ട് ചെയ്തു. പി കരുണാകരന്‍ എംപി നീലേശ്വരം എന്‍ കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ എയുപി സ്‌കൂളിലെ 14ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. തൃക്കരിപ്പൂര്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ പുത്തിലോട്ട് എയുപി സ്‌കൂളിലും തൃക്കരിപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം രാജഗോപാലന്‍ കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും വോട്ട് രേഖപ്പെടുത്തി.
മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഉദുമ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. കെ ശ്രീകാന്ത് ഉദുമ ഗവ. യുപി സ്‌കൂളിലും കാസര്‍കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ എയുപി സ്‌കൂളിലെ 136ാം ബൂത്തിലും വോട്ട് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ധന്യ സുരേഷ് പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി ഗംഗാധരന്‍ നായര്‍ക്കും മാതാവ് മാലതിക്കൊപ്പം ഉദുമ മണ്ഡലത്തിലെ പെരിയ ജിവിഎച്ച്എസ് സ്‌കൂളിലെ 134ാം നമ്പര്‍ ബൂത്തില്‍ രാവിലെയെത്തി വോട്ട് രേഖപ്പെടുത്തി.
കൊല്ലം സ്വദേശിയായ കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എ അമീന്‍ വോട്ട് ചെയ്യാന്‍ സ്വദേശത്തേക്ക് പോകാതെ കാസര്‍കോട് പോളിങ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
Next Story

RELATED STORIES

Share it