സ്ഥാനാര്‍ഥികള്‍ പൂരനഗരിയില്‍

തൃശൂര്‍: തിരക്കുകള്‍ മാറ്റിവച്ച് തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ഥികള്‍ പൂരനഗരിയിലെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍, ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ എന്നിവരാണ് എത്തിയത്. ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആസ്വദിച്ചാണ് മൂവരും മടങ്ങിയത്.
അച്ഛന്റെ കൂടെ പൂരം കണ്ട ഓര്‍മകള്‍ പത്മജ പങ്കുവച്ചു. സുനില്‍കുമാറും ഗോപാലകൃഷ്ണനും എല്ലാ വര്‍ഷവും പൂരത്തിന് എത്താറുണ്ട്. പൂരനഗരിയില്‍ വോട്ടഭ്യര്‍ഥിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. കുന്ദംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി ജോണും അഡ്വ. ജയശങ്കറും പൂരം കാണാനെത്തിയിരുന്നു.
Next Story

RELATED STORIES

Share it