kasaragod local

സ്ഥാനാര്‍ഥികള്‍ പരസ്യം നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി തേടണം: കലക്ടര്‍

കാസര്‍കോട്: നിയമസഭാതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിന് രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ സിനിമാ തിയേറ്ററുകളിലൂടെയും ദൃശ്യ-പത്രമാധ്യമങ്ങളിലൂടേയും പരസ്യം നല്‍കുന്നതിന് മുമ്പ് കലക്ടറേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. അനുമതി നേടാതെ പരസ്യം നല്‍കിയാല്‍ നടപടി സ്വീകരിക്കും.
തീയേറ്ററില്‍ പരസ്യം നല്‍കുന്ന വിവരം ഉടമകളും എംസിഎംസി കമ്മിറ്റിയെ അറിയിക്കണം.
ദൃശ്യ,പത്രമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കോള്‍ ട്യൂണായും സ്ഥാനാര്‍ഥികള്‍ നല്‍കുന്ന എല്ലാ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നേടേണ്ടതാണ്.
പ്രാദേശിക കേബിള്‍ ചാനലുകളില്‍ പരസ്യം നല്‍കുന്നതിനും ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി തേടണമെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it