palakkad local

സ്ഥലമേറ്റെടുപ്പ് ചെലവുകള്‍ക്ക് 33.51 ലക്ഷം അനുവദിച്ചു

പാലക്കാട്: നടക്കാവ് റെയില്‍വേ മേല്‍പാല നിര്‍മാണത്തിനുളള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുളള ചെലവുകള്‍ നേരിടുന്നതിന് റവന്യൂവകുപ്പിന് കിഫ്ബിയില്‍ നിന്ന് 33.51 ലക്ഷം സെപ്ഷ്യല്‍ തഹസില്‍ദാര്‍ക്ക് (ലാന്റ് അക്വിസിഷന്‍ ) കൈമാറിയതായി സ്ഥലം എംഎല്‍എയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി സ് അച്യുതാനന്ദന്‍ അറിയിച്ചു. ആര്‍ബിഡിസികെ (റോഡ്‌സ് ആന്റ് ബ്രിഡ്ജ്്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍) വഴിയാണ് പണം കൈമാറിയത്. 1.07 ഏക്കര്‍ സ്ഥലമാണ് മേല്‍പ്പാലനിര്‍മാണത്തിന് ആവശ്യമുള്ളത്.  ഇതില്‍ 74 സെന്റോളം സ്ഥലമാണ് സ്വകാര്യവ്യക്തികളില്‍ നിന്ന് ഏറ്റെടുക്കുക. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. സര്‍വെ സൂപ്രണ്ടിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്ത് നിലനില്‍ക്കുന്ന കെട്ടിടങ്ങളുടെ വില നിര്‍ണയം സംബന്ധിച്ച് പിഡബ്ല്യൂഡി കെട്ടിട നിര്‍മാണ അധികൃതരുടെ ഭാഗത്തു നിന്നുളള റിപോര്‍ട്ട് ലഭിച്ചാലുടന്‍ ജനുവരി ആദ്യ വാരത്തോടെ  ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി കൂടി സ്ഥലമുടമകളുമായി ചര്‍ച്ച നടത്തി സ്ഥലത്തിന്റെ വില നിര്‍ണയം നടത്തും. അകത്തേത്തറ, പാലക്കാട് -2 വില്ലേജുകളിലെ 30ഓളം പേരില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കുക. പിഡബ്ല്യൂഡി കെട്ടിട വിഭാഗം അധികൃതര്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് നല്‍കുമെന്ന് കഴിഞ്ഞദിവസം നടന്ന അവലോകന യോഗത്തില്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it