thrissur local

സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി

മുണ്ടൂര്‍: തൃശൂര്‍-കുന്നംകുളം സംസ്ഥാന പാതയില്‍ സ്ഥലപരിധിമൂലം നാലുവരിറോഡ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത മുണ്ടൂര്‍ സെന്റര്‍ മുതല്‍ പുറ്റേക്കര വരെയുള്ള റോഡ് വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായതായതായി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി വി കുരിയാക്കോസ് അറിയിച്ചു. അഞ്ഞൂര്‍ വില്ലേജിലെ 26 സര്‍വ്വെ നമ്പറുകളിലായി 109.87 ആര്‍ സ്ഥലം ഏറ്റെടുക്കാനാണ് ഉത്തരവായിട്ടുള്ളത്. സംസ്ഥാന മോണിറ്ററിങ്ങ് കമ്മിറ്റിയുടേയും എംപവേര്‍ഡ് കമ്മിറ്റിയുടേയും തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലഉടമകളുടെ കൈയ്യില്‍ നിന്നും നേരിട്ടോ ചര്‍ച്ച ചെയ്‌തോ സ്ഥലം ഏറ്റെടുക്കാനാണ് ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ ഉത്തരവു പ്രകാരം അനുവാദം നല്‍കിയിട്ടുള്ളതാണ്. മുണ്ടൂര്‍ - പുറ്റേക്കര റോഡിന്റെ വികസനം ആവശ്യപ്പെട്ട് റോഡ് വികസന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരവധി ജനകീയ സമരങ്ങള്‍ നടത്തിയിരുന്നു.മുണ്ടൂര്‍-പുറ്റേക്കര റോഡിന്റെ കുപ്പികഴുടത്ത് മൂലം നിരവധി ആളുകള്‍ വാഹനാപകടങ്ങളില്‍ മരണപ്പെടുകയും അബോധാവസ്ഥയില്‍ ചികിത്സയില്‍ ഇരിക്കുകയുമാണ്. ജില്ലയിലെ അപകട സാദ്ധ്യതയുള്ള റോഡുകളില്‍ ഒന്നാണിത്. മലബാര്‍ പ്രദേശത്തേക്കുള്ള പ്രധാന പ്രവേശന റോഡാണിത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉടമകളില്‍ നിന്നും സ്ഥലമേറ്റെടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.വി. കുരിയാക്കോസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it