Flash News

സ്ഥലം എംഎല്‍എയെ ക്ഷണിച്ചില്ല;കൊച്ചി മെട്രോ സോളാര്‍ പദ്ധതി ഉദ്ഘാടനം റദ്ദാക്കി

സ്ഥലം എംഎല്‍എയെ ക്ഷണിച്ചില്ല;കൊച്ചി മെട്രോ സോളാര്‍ പദ്ധതി ഉദ്ഘാടനം റദ്ദാക്കി
X


കൊച്ചി: കൊച്ചി മെട്രോയുടെ സോളാര്‍ പദ്ധതി ഉദ്ഘാടനം റദ്ദാക്കി. സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ എംഎല്‍എ മുഖ്യമന്ത്രിയെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി കെഎംആര്‍എല്ലിനോട് വിശദീകരണം ചോദിച്ചു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പരിപാടി റദ്ദാക്കുകയായിരുന്നു. ചടങ്ങ് റദ്ദാക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ എംഎല്‍എ സ്വാഗതം ചെയ്തു.
കെഎംആര്‍എല്ലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ആലുവയില്‍ റോഡ് ഉപരോധിച്ചു.
എന്നാല്‍, ചടങ്ങിലേക്ക് ആരെയും മനപൂര്‍വ്വം ക്ഷണിക്കാതിരുന്നിട്ടില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു. അഞ്ച് മിനുറ്റ് മാത്രമാണ് മുഖ്യമന്ത്രി അനുവദിച്ചിരുന്നത്. അതിനാല്‍ തന്നെ ഒരു ചെറിയ പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്. അതുകൊണ്ടാണ് കുടുതല്‍ നേതാക്കളെ ക്ഷണിക്കാതിരുന്നത്.എല്ലാവരെയും ക്ഷണിച്ച് പിന്നീട് വലിയ ചടങ്ങ് നടത്തും. ആരെയും നോവിക്കേണ്ടെന്ന് കരുതിയാണ് ഇപ്പോള്‍ ചടങ്ങ് റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it