സ്ഥലംമാറ്റ അതൃപ്തി; അവധിയെടുത്ത ഡിജിപിമാര്‍ നാളെ ജോലിയില്‍ പ്രവേശിക്കും

തിരുവനന്തപുരം: സ്ഥലം മാറ്റ ഉത്തരവിലെ അതൃപ്തിയെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച ഡിജിപിമാരായ ഋഷിരാജ് സിങ്, ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ നാളെ ജോലിയില്‍ പ്രവേശിക്കും. മേധാവിയെ നിശ്ചയിക്കാതെ ഒഴിച്ചിട്ടിരുന്ന വിജിലന്‍സ് മേധാവി തസ്തിക എസ് കേഡര്‍ തസ്തികയില്‍ നിന്ന് ഒഴിവാക്കിയും ഫയര്‍ഫോഴ്‌സ് മേധാവിയുടെ സ്ഥാനം ഡിജിപി തസ്തികയാക്കി ഉയര്‍ത്തിയുമാണ് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്.
എഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്‌സ് മേധാവിയുടെ തസ്തികയില്‍ ചുമതലയേറ്റാല്‍ ഡിജിപി റാങ്കിന്റെ ശമ്പളം ലഭിക്കില്ലെന്നും ഇത് തരംതാഴ്ത്തലാണെന്നും ചൂണ്ടിക്കാട്ടി ബെഹ്‌റ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ബെഹ്‌റക്ക് പിന്തുണയുമായെത്തിയ ഋഷിരാജ് സിങ് ജയില്‍ മേധാവിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ഡിജിപി പദവിയിലെ വിജിലന്‍സ് മേധാവി സ്ഥാനം ഒഴിഞ്ഞുകിടക്കെ ജയില്‍ മേധാവി സ്ഥാനം ഏറ്റെടുക്കാന്‍ ഋഷിരാജ് വിമുഖത പ്രകടിപ്പിച്ച് സ്ഥലംമാറ്റ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഋഷിരാജ്‌സിങ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാരില്‍ നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇരുവരും ഈ മാസം 18 വരെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it