Flash News

സ്ഥലംമാറ്റം : പ്ലസ്ടു അധ്യാപകര്‍ സമരത്തിലേക്ക്



തിരുവനന്തപുരം: സ്ഥലംമാറ്റ നടപടികളുടെ പേരില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. സ്ഥലംമാറ്റ കരട് ലിസ്റ്റ് അപാകതകള്‍ നിറഞ്ഞതും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധവുമാണെന്ന് ആരോപിച്ച് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയനാണു സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ലിസ്റ്റില്‍ നടന്ന തിരിമറികള്‍ പരിശോധിക്കണമെന്നും നിലവിലെ ലിസ്റ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനു ഭീമഹരജി നല്‍കുന്നുണ്ട്. ഇതു പരിഗണിച്ച് മന്ത്രി നടപടിയെടുത്തില്ലെങ്കില്‍ നവംബര്‍ 10ന് അധ്യാപകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുമെന്ന് കെഎച്ച്എസ്ടിയു പ്രസിഡന്റ് നിസാര്‍ ചേലേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഓണ്‍ലൈന്‍ സ്ഥലംമാറ്റം കൂടുതല്‍ അപാകതകളിലേക്കു നീങ്ങുകയാണ്. മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്ഥലംമാറ്റ ഉത്തരവ് ചിലര്‍ അട്ടിമറിക്കുകയാണ്. പ്രിന്‍സിപ്പല്‍മാരെ അധ്യയന ജോലിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും നിസാര്‍ ചേലേരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ ടി അബ്ദുല്ലത്തീഫ്, എസ് സന്തോഷ്, ഒ ഷൗക്കത്തലി, സിടി പി ഉണ്ണിമൊയ്തീന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it